Follow Us On

01

July

2025

Tuesday

പാപ്പയോടൊപ്പം ആദ്യ കുട്ടികളുടെ ദിനം ആഘോഷമാക്കി കുരുന്നുകള്‍

പാപ്പയോടൊപ്പം ആദ്യ കുട്ടികളുടെ ദിനം ആഘോഷമാക്കി കുരുന്നുകള്‍

വത്തിക്കാന്‍ സിറ്റി: സാംസ്‌കാരിക കാര്യങ്ങള്‍ക്കും  വിദ്യാഭ്യാസത്തിനുമായുള്ള വത്തിക്കാന്‍ ഡിക്കാസ്ട്രിയുടെ നേതൃത്വത്തില്‍  രണ്ട് ദിനങ്ങളിലായി നടന്ന ആദ്യ കുട്ടികളുടെ ദിനാചരണം ആഘോഷമാക്കി നൂറിലധികം രാജ്യങ്ങളില്‍ നിന്നായി റോമിലെത്തിയ കുട്ടിക്കൂട്ടം. റോമിലെ ഒളിമ്പിക്‌സ് സ്റ്റേഡിയത്തിലും വത്തിക്കാന്‍ ചത്വരത്തിലുമായി നടന്ന ചടങ്ങുകളിലെ പാപ്പയുടെ സാന്നിധ്യം ആദ്യ ലോക കുട്ടികളുടെ ദിനാചരണം അവിസ്മരണീയമാക്കി. ഒരമ്മയെന്ന നിലയില്‍ ആര്‍ദ്രതയോടെയും പ്രത്യാശയോടെയും സഭ കുട്ടികളെ സ്വാഗതം ചെയ്യുകയും അനുധാവനം ചെയ്യുകയുമാണെന്ന് പാപ്പ പറഞ്ഞു. ഇറ്റാലിയന്‍ പ്രഫഷണല്‍ ഫുട്‌ബോള്‍ താരങ്ങളും കുട്ടികളുമായി നടത്തിയ സൗഹൃദമത്സരം പാപ്പ സ്റ്റേഡിയത്തില്‍ കാണികളായുണ്ടായിരുന്ന 50.000 ത്തോളം വരുന്ന കുട്ടികളോടൊപ്പം വീക്ഷിച്ചു.

തുടര്‍ന്ന് ത്രിത്വത്തിന്റെ തിരുനാളില്‍ സെന്റ്പീറ്റേഴ്‌സ് ചത്വരത്തില്‍ പാപ്പയുടെ കാര്‍മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ ആയിരക്കണക്കിന് കുട്ടികള്‍ പങ്കെടുത്തു.  പിതാവായ ദൈവം നമ്മുടെ സൃഷ്ടാവാണെന്നും അവിടുന്ന് നമ്മെ അഗാധമായി സ്‌നേഹിക്കുന്നുണ്ടെന്നും വ്യക്തമാക്കിയ പാപ്പ ത്രിത്വത്തിലെ രണ്ടാമത്തെ വ്യക്തിയായ ക്രിസ്തു നമ്മുടെ രക്ഷകനാണെന്ന് പറഞ്ഞു. ജീവിതയാത്രയില്‍ നമ്മെ അനുധാവനം ചെയ്യുന്നത് പരിശുദ്ധാത്മാവാണ് എന്ന് കുട്ടികളെക്കൊണ്ട് ആവര്‍ത്തിച്ചു പറയിപ്പിച്ചുകൊണ്ടാണ് ത്രിത്വത്തിലെ മൂന്നാമത്തെ വ്യക്തിയായ പരിശുദ്ധാത്മാവിനെ പാപ്പ പരിചയപ്പെടുത്തിയത്.

മനസാക്ഷിയുടെ സ്വരമായി നാം ചെയ്യേണ്ട നല്ല കാര്യങ്ങള്‍ ഓര്‍മിപ്പിക്കുകയും തെറ്റു ചെയ്യുമ്പോള്‍  ശകാരിക്കുകയും ചെയ്യുന്നത് പരിശുദ്ധാത്മാവാണെന്ന് പാപ്പ വിശദീകരിച്ചു. അമ്മയായ മറിത്തോട് പ്രാര്‍ത്ഥിക്കണമെന്നും രോഗികളായ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും മുത്തശ്ശീമുത്തച്ഛന്‍മാര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ഓര്‍മിപ്പിച്ചുകൊണ്ടാണ് പാപ്പ പ്രസംഗം അവസാനിപ്പിച്ചത്. അടുത്ത ലോക കുട്ടികളുടെ ദിനാചരണം 2026 സെപ്റ്റംബര്‍ മാസത്തിലാവും നടക്കും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?