സ്വന്തം രാജ്യങ്ങളില്‍ നിന്ന് പലായനം ചെയ്യേണ്ടി വരുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനുള്ള ആഹ്വാനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. ജൂണ്‍ മാസത്തിലെ പ്രാര്‍ത്ഥനാനിയോഗം വിശദീകരിക്കുന്ന വീഡിയോയിലാണ് യുദ്ധവും ദാരിദ്ര്യവും മൂലം സ്വന്തം രാജ്യങ്ങളില്‍ നിന്ന് പലായനം ചെയ്യേണ്ടി വരുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ പാപ്പ ആഹ്വാനം ചെയ്തത്. സ്വദേശം ഏതാണെന്നുള്ള ചോദ്യവും സ്വന്തമായ ഒരു രാജ്യമില്ലാത്തതിന്റെ വേദനയും സ്വന്തം രാജ്യങ്ങളില്‍ നിന്ന് പലായനം ചെയ്യേണ്ടി വരുന്നവര്‍ അനുഭവിക്കുന്ന ട്രോമയുടെ ഭാഗമാണെന്ന് പാപ്പ പറഞ്ഞു.
അവര്‍ എത്തിപ്പെടുന്ന ദേശങ്ങളില്‍ സംശയത്തോടെയും ഭയത്തോടെയുമാണ് കുടിയേറ്റക്കാരെ നോക്കി കാണുന്നത്. കുടുംബങ്ങളെയും ഹൃദയങ്ങളെയും അകറ്റുന്ന മതിലുകള്‍ അവര്‍ക്ക് ചുറ്റും പ്രത്യക്ഷപ്പെടുന്നു. എന്നാല്‍ ക്രൈസ്തവര്‍ക്ക് ഈ കാഴ്ചപ്പാട് വച്ചു പുലര്‍ത്താനാവില്ലെന്നും കുടിയേറ്റക്കാരനെ സ്വീകരിക്കുന്ന വ്യക്തി ക്രിസ്തുവിനെ തന്നെയാണ് സ്വീകരിക്കുന്നതെന്നും പാപ്പ വ്യക്തമാക്കി. കുടിയേറിയ വ്യക്തിയുടെ കഴിവുകള്‍ അതിന്റെ സമഗ്രതയില്‍ പ്രകടിപ്പിക്കുവാനും സമൂഹത്തോട് കൂടിചേരുവാനും സാധ്യമാക്കുന്ന ഒരു സംസ്‌കാരം വളര്‍ത്തിയെടുക്കുവാന്‍ പാപ്പ ആഹ്വാനം ചെയ്തു.
Leave a Comment
Your email address will not be published. Required fields are marked with *