വത്തിക്കാന്‍ സിറ്റി: ‘ഹൃദയം നഷ്ടമായ’ ലോകത്തിനായുള്ള യേശുവിന്റെ തിരുഹൃദയത്തെക്കുറിച്ചുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ധ്യാനചിന്തകള്‍ സെപ്റ്റംബറില്‍ പ്രസിദ്ധീകരിക്കും. സഭാ പ്രബോധനങ്ങളും തിരുവചനവും അടിസ്ഥാനമാക്കി സഭയെ വീണ്ടും യേശുവിന്റെ തിരഹൃദയ ഭക്തിയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ധ്യാനചിന്തകള്‍ പ്രസിദ്ധീകരിക്കുന്നതെന്ന് ബുധനാഴ്ചയിലെ പൊതുദര്‍ശനവേളയില്‍ പാപ്പ വ്യക്തമാക്കി.
വിശുദ്ധ മാര്‍ഗരറ്റ് മേരി അലക്കോക്കിന് ഈശോയുടെ തിരുഹൃദയം പ്രത്യക്ഷമായതിന്റെ 350 ാം വാര്‍ഷികം കഴിഞ്ഞ ഡിസംബര്‍ 27ന് ആചരിച്ചിരുന്നു. 2025 ജൂണ്‍ 27 ന് ഈ വര്‍ഷാചരണം സമാപിക്കും. യേശുവിന്റെ തിരുഹൃദയതിരുനാളും പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയതിരുനാളും ക്രിസ്തുവിന്റെ രക്ഷാകര സ്‌നേഹത്തോട് പ്രത്യുത്തരിക്കുവാനുള്ള ഓര്‍മപ്പെടുത്തലാണെന്ന് പാപ്പ പറഞ്ഞു. പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥത്തിലൂടെ സമാധാനത്തിനായി, പ്രത്യേകിച്ച് ഉക്രെയ്‌നിലും പാലസ്തീനിലും ഇസ്രായേലിലും മ്യാന്‍മാറിലും സമാധാനം പുലരുന്നതിനായി കര്‍ത്താവിനോട് പ്രാര്‍ത്ഥിച്ചുകൊണ്ടാണ് പാപ്പ പ്രസംഗം അവസാനിപ്പിച്ചത്.
Leave a Comment
Your email address will not be published. Required fields are marked with *