Follow Us On

23

January

2025

Thursday

സിനഡിന്റെ രണ്ടാമത്തെ സെഷനുള്ള പ്രവര്‍ത്തനരേഖ തയാറാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു

സിനഡിന്റെ രണ്ടാമത്തെ സെഷനുള്ള പ്രവര്‍ത്തനരേഖ തയാറാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു

വത്തിക്കാന്‍ സിറ്റി: സിനഡാലിറ്റിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി റോമില്‍ ചേരുന്ന ബിഷപ്പുമാരുടെ സിനഡിന്റെ രണ്ടാമത്തെ സെഷനുവേണ്ടിയുള്ള പ്രവര്‍ത്തനരേഖ തയാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.  വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 20 ഓളം ദൈവശാസ്ത്രജ്ഞരാണ് പ്രവര്‍ത്തനരേഖയുടെ പണിപ്പുരയില്‍ റോമില്‍ വ്യാപൃതരായിരട്ടുള്ളത്.  കഴിഞ്ഞ ഒക്‌ടോബറില്‍ നടന്ന സിനഡിന്റെ സമാപനത്തില്‍ പുറത്തിറക്കിയ ക്രോഡീകരിച്ച റിപ്പോര്‍ട്ട്, കഴിഞ്ഞ മാസങ്ങളില്‍ വിവിധ ബിഷപ്‌സ് കോണ്‍ഫ്രന്‍സുകളിലൂടെയും, പൗരസ്ത്യ സഭകളിലൂടെയും, ബിഷപ്‌സ് കോണ്‍ഫ്രന്‍സുകളുടെ കൂട്ടായ്മകളിലൂടെയും ലഭിച്ചിട്ടുള്ള റിപ്പോര്‍ട്ടുകള്‍, സന്യാസ സഭകളുടെ സുപ്പീരിയേഴ്‌സിന്റെ സമ്മേളനം തയാറാക്കിയ രേഖ, റോമില്‍ നടന്ന ഇടവക വൈദികരുടെ മീറ്റിംഗില്‍ തയാറാക്കിയ റിപ്പോര്‍ട്ട് തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് വിവിധ ഘട്ടങ്ങളിലായി പ്രവര്‍ത്തനരേഖ തയാറാക്കുന്നത്.

അര ദിവസം നീണ്ടു നിന്ന് ധ്യാനത്തോടെ ആരംഭിച്ച പ്രവര്‍ത്തനങ്ങളുടെ എല്ലാ ദിനങ്ങളിലും ദിവ്യബലിയും വ്യക്തിപരമായ പ്രാര്‍ത്ഥനയ്ക്കുള്ള സമയവും ഉണ്ടായിരിക്കും. വിവിധ ഘട്ടങ്ങളിലായി പല തലങ്ങളിലുള്ള വിലയിരുത്തലുകളിലൂടെ കടന്നു പോകുന്ന റിപ്പോര്‍ട്ട് ഓര്‍ഡിനറി കൗണ്‍സില്‍ ഓഫ് ജനറല്‍ സെക്രട്ടറിയേറ്റിന്റെ അംഗീകാരം ലഭിച്ച ശേഷമാകും മാര്‍പാപ്പയുടെ അവസാന അംഗീകാരത്തിനായി സമര്‍പ്പിക്കുക. ജൂലൈ മാസത്തിന്റെ ആദ്യ പാദത്തില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?