Follow Us On

20

September

2024

Friday

മാര്‍പാപ്പയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി

മാര്‍പാപ്പയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി
റോം:  ഫ്രാന്‍സിസ് മാര്‍പാപ്പയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി.  തെക്കന്‍ ഇറ്റലിയിലെ അപുലിയ ജില്ലയില്‍പെട്ട സാവെല്ലത്രി പട്ടണത്തിലെ ബോര്‍ഗോ എഗ്‌നാസിയ റിസോര്‍ട്ടില്‍ നടക്കുന്ന ജി-7 ഉച്ചകോടിയുടെ സമ്മേളനത്തിനിടെയായിരുന്നു കൂടിക്കാഴ്ച. മാര്‍പാപ്പയെ ഇന്ത്യാസന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ക്ഷണിക്കുകയും ചെയ്തു. മാര്‍പാപ്പയെ ആശ്ലേഷിച്ചാണ് പ്രധാനമന്തി നരേന്ദ്രമോദി സൗഹൃദം പങ്കുവച്ചത്.
ജി-7 ഉച്ചകോടിയുടെ ഭാഗമായി മാര്‍പാപ്പയുമായി താന്‍ കൂടിക്കാഴ്ച നടത്തിയെന്നും ജനങ്ങളെ സേവിക്കാനും ലോകത്തെ കൂടുതല്‍ മികച്ചതാക്കാനുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ താന്‍ ആദരിക്കുന്നതായും ഇന്ത്യ സന്ദര്‍ശിക്കാന്‍ മാര്‍പാപ്പയെ ക്ഷണിച്ചതായും മോദി പിന്നീട് എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.
നയതന്ത്രബന്ധം തുടങ്ങിയ 1948 മുതല്‍ വത്തിക്കാനുമായി ഇന്ത്യയ്ക്ക് സുദൃഢമായ ബന്ധമാണുള്ളതെന്ന് മോദി-മാര്‍പാപ്പ കൂടിക്കാഴ്ചയെക്കുറിച്ച് വിശദീകരിക്കവേ പ്രധാനമന്ത്രിയുടെ ഓഫീസ് ചൂണ്ടിക്കാട്ടി.
ഏഷ്യയിലെ രണ്ടാമത്തെ വലിയ കത്തോലിക്കാ വിശ്വാസസമൂഹമായ ഇന്ത്യയില്‍ മാര്‍പാപ്പ അടുത്തവര്‍ഷം സന്ദര്‍ശനം നടത്തിയേക്കുമെന്നാണ് പ്രതീക്ഷ. 2021 ഒക്‌ടോബറില്‍ വത്തിക്കാനില്‍വച്ച് മാര്‍പാപ്പയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനിയുടെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജി-7 ഉച്ചകോടിയില്‍ പങ്കെടുത്തത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?