Follow Us On

08

September

2024

Sunday

സിനഡല്‍ സഭയുടെ വിത്തുകള്‍ മുളച്ചു തുടങ്ങി: കര്‍ദിനാള്‍ ജീന്‍ ക്ലോഡി ഹൊള്ളിറിച്ച്

സിനഡല്‍ സഭയുടെ വിത്തുകള്‍ മുളച്ചു തുടങ്ങി: കര്‍ദിനാള്‍ ജീന്‍ ക്ലോഡി ഹൊള്ളിറിച്ച്

വത്തിക്കാന്‍ സിറ്റി: സിനഡല്‍ സഭയുടെ വിത്തുകള്‍ മുളച്ചു തുടങ്ങിയതായി ഒക്‌ടോബറില്‍ നടക്കുന്ന സിനഡാലിറ്റിയെക്കുറിച്ചുള്ള ബിഷപ്പുമാരുടെ സിനഡിന്റെ ജനറല്‍ റപ്പോര്‍ച്ചര്‍ കര്‍ദിനാള്‍ ജീന്‍ ക്ലോഡി ഹൊള്ളിറിച്ച് എസ്‌ജെ.

ഒക്‌ടോബറില്‍ നടക്കുന്ന സിനഡിന്റെ രണ്ടാം ഘട്ടത്തിന് മുന്നോടിയായി സിനഡിന്റെ ജനറല്‍ സെക്രട്ടറിയേറ്റിലെത്തിയ വിവിധ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച്  പ്രവര്‍ത്തനരേഖ തയാറാക്കുന്നതിന്റെ ആദ്യ ഘട്ട നടപടികള്‍ പൂര്‍ത്തിയായ പശ്ചാത്തലത്തിലായിരുന്നു കര്‍ദിനാളിന്റെ പ്രസ്താവന. സിനഡല്‍ പ്രക്രിയ പ്രാദേശിക ക്രൈസ്തവ സമൂഹങ്ങള്‍ക്ക് നല്‍കിയ നവജീവന്റെ സന്തോഷം പ്രകടിപ്പിച്ചുകൊണ്ടുള്ളവയായിരുന്നു  കൂടുതല്‍ റിപ്പോര്‍ട്ടുകളെന്ന് കര്‍ദിനാള്‍ പറഞ്ഞു.

പ്രവര്‍ത്തനരേഖ തയാറാക്കുന്നതിനായി വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ ദൈവശാസ്ത്രജ്ഞര്‍ വിവിധ ബിഷപ്‌സ് കോണ്‍ഫ്രന്‍സുകളും പൗരസ്ത്യ സഭകളും സന്യാസസഭകളുടെ സുപ്പീരിയര്‍മാരുടെ സമ്മേളനവും തയാറാക്കിയ 107 റിപ്പോര്‍ട്ടുകളും വിവിധ സര്‍വകലാശാല ഫാക്കല്‍റ്റികളും കൂട്ടായ്മകളും അന്താരാഷ്ട്ര സംഘടനകളും തയാറാക്കിയ 175 സബ്മിഷനുകളും വത്തിക്കാനില്‍ നടന്ന ഇടവക വികാരിമാരുടെ സമ്മേളനത്തിന്റെ റിപ്പോര്‍ട്ടും ക്രോഡികരിച്ചുകൊണ്ടാണ് പ്രവര്‍ത്തനരേഖ തയാറാക്കുന്നതിന്റെ ആദ്യഘട്ട നടപടികള്‍ പൂര്‍ത്തീകരിച്ചത്.

സിനഡിന്റെ ഓര്‍ഡിനറി കൗണ്‍സിലിന്റെ പ്രാഥമിക വിലയിരുത്തലിന് ശേഷം വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന പ്രവര്‍ത്തനരേഖയുടെ ഡ്രാഫ്റ്റ് ഓര്‍ഡിനറി കൗണ്‍സിലിന്റെ അനുമതിയോടുകൂടിയാവും പരിശുദ്ധ പിതാവിന്റെ അന്തിമ അംഗീകാരത്തിനായി സമര്‍പ്പിക്കുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?