മോസ്‌കോ: റഷ്യന്‍ ഫെഡറേഷന് കീഴിലുള്ള ഡാജെസ്താന്‍ റിപ്പബ്ലിക്കില്‍ നടന്ന ഭീകരാക്രമണത്തില്‍ ഓര്‍ത്തഡോക്‌സ് വൈദികനും 15 പോലീസ് ഉദ്യോഗസ്ഥരുമടക്കം നിരവധിയാളുകള്‍ കൊല്ലപ്പെട്ടു. രണ്ട് ഓര്‍ത്തഡോക്‌സ് ദൈവാലയങ്ങള്‍ക്ക് നേരെയും ഒരു സിനഗോഗിന് നേരെയും രണ്ട് നഗരങ്ങളിലെ പോലീസ് പോസ്റ്റിന് നേരെയും സായുധരായ അക്രമികള്‍ ഏകദേശം ഒരേ സമയത്ത് വെടിയുതിര്‍ക്കുകയായിരുന്നു.
ഡാജെസ്താന്‍ തലസ്ഥാനമായ മകാചകാലയിലെ ദൈവാലയത്തിന് നേലെയും ട്രാഫിക്ക് പോലീസ് പോസ്റ്റിന് നേരെയും മറ്റൊരു നഗരമായ ഡെര്‍ബന്റിലെ സിനഗോഗിന് നേരയും ദൈവാലയത്തിന് നേരയുമാണ് ആക്രമണമമുണ്ടായത്. പ്രദേശത്തെ ഭീകരരെ നേരിടാന്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍ പ്രഖ്യാപിച്ച അധികൃതര്‍ അഞ്ച് ഭീകരരെ വധിച്ചതായും അറിയിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *