Follow Us On

03

June

2025

Tuesday

ബാള്‍ട്ടിമോര്‍ സെന്റ് അല്‍ഫോന്‍സ ദൈവാലയത്തിന്റെ ദശാബ്ദി ആഘോഷിച്ചു

ബാള്‍ട്ടിമോര്‍ സെന്റ് അല്‍ഫോന്‍സ ദൈവാലയത്തിന്റെ ദശാബ്ദി ആഘോഷിച്ചു
ബാള്‍ട്ടിമോര്‍: അമേരിക്കയിലെ സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ കാത്തോലിക്ക ദൈവാലയ സ്ഥാപനത്തിന്റെ ദശാബ്ദി ആഘോഷിച്ചു. മാര്‍ത്തോമാ ശ്ലീഹായുടെ പ്രേഷിത ചൈതന്യത്താല്‍ ക്രിസ്തു ശിഷ്യരായി തീര്‍ന്ന നസ്രാണി മക്കള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഒരുമയോടെ അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ ഒന്നിച്ചുകൂടി വിശുദ്ധ അല്‍ഫോന്‍സായുടെ നാമധേയത്തിലുള്ള സീറോ മലബാര്‍ കാത്തോലിക്കാ ദൈവാലയത്തിന് 2014 -ലാണ് രൂപം നല്‍കിയത്. ക്രൈസ്തവ പാരമ്പര്യത്തിന്റെ ഈറ്റില്ലമായ കേരളക്കരയില്‍ നിന്നുള്ള മുതിര്‍ന്ന തലമുറയും അമേരിക്കയിലുള്ള ഇളം തലമുറയും ഒരുമയോടെ അണിചേര്‍ന്ന് പത്തു വര്‍ഷത്തിന്റെ നിറവില്‍ നില്‍ക്കുന്ന ദൈവാലയത്തിലെ ആഘോഷങ്ങള്‍ വിശ്വാസാധിഷ്ടിതവും ഭക്തിസാന്ദ്രവും ആക്കി മാറ്റി.
ചിക്കാഗോ സീറോ മലബാര്‍ രൂപതാ മെത്രാന്‍ ജോയ് ആലപ്പാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയര്‍പ്പിച്ചു. മുന്‍ മെത്രാന്‍ ജേക്കബ് അങ്ങാടിയത്ത്, ത്യശുര്‍ അതിരൂപതയുടെ സഹായ മെത്രാന്‍ മാര്‍ ടോണി നിലങ്കാവില്‍, ഫാ. മെല്‍വിന്‍ പോള്‍, ഫാ. ബെന്നി തടത്തില്‍, ഫാ. ജെയ്‌സ്‌മോന്‍ ഫ്രാന്‍സിസ്, ഫാ. വില്‍സണ്‍ കണ്ടങ്കരി എന്നീവര്‍ സഹകാര്‍മ്മികരായിരുന്നു.
തുടന്നു നടന്ന പൊതുസമ്മേളനം മാര്‍ ജോയി ആലപ്പാട്ട് ഉല്‍ഘാടനം ചെയ്തു. മാര്‍ ജേക്കബ് അങ്ങാടിയത്ത് അധ്യക്ഷത വഹിച്ചു.  മാര്‍ ടോണി നീലങ്കാവില്‍ മുഖ്യ പ്രഭാഷണം നടത്തി. ഇടവക വികാരി ഫാ. വില്‍സണ്‍ ആന്റണി കണ്ടങ്കരി, ബാള്‍ട്ടിമോര്‍ മാര്‍ത്തോമാ പള്ളി വികാരി റവ. ഷെറിന്‍ ടോം മാത്യു, ഫാ. മെല്‍വിന്‍ പോള്‍ മംഗലത്ത് എന്നിവര്‍ പ്രസംഗിച്ചു.
ഇടവകയുടെ ചരിത്രം എപ്പാര്‍ക്കിയല്‍ കൗണ്‍സില്‍ സെക്രട്ടറിയും ചെറുപുഷ്പം മിഷന്‍ ലീഗ് രൂപതാ ജനറല്‍ സെക്രട്ടറിയുമായ ടിസണ്‍ തോമസ് വായിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?