രോഗീലേപനം സൗഖ്യത്തിന്റെയും പുനരുദ്ധാരണത്തിന്റെയും കൂദാശയാണെന്നും അത് മരണാസന്നര്‍ക്ക് മാത്രം നല്‍കുന്ന കൂദാശയല്ലെന്നും വ്യക്തമാക്കി ഫ്രാന്‍സിസ് മാര്‍പാപ്പ. രോഗീലേപനം സ്വീകരിക്കുന്നവര്‍ക്കും അവരുടെ പ്രിയപ്പെട്ടവര്‍ക്കും കര്‍ത്താവിന്റെ ശക്തി ലഭിക്കുന്നതിനും അങ്ങനെ ആ കൂദാശ കാരുണ്യത്തിന്റെയും പ്രത്യാശയുടെയും അടയാളമായി മാറുന്നതിന് വേണ്ടിയും പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനം ചെയ്തുകൊണ്ട് പുറത്തിറക്കിയ ജൂലൈ മാസത്തിലെ മാര്‍പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗത്തിന്റെ വീഡിയോയിലാണ് ഈ കാര്യം പാപ്പ പറഞ്ഞത്.
രോഗികളായവര്‍ക്ക് ആവശ്യമായ അജപാലന ശുശ്രൂഷകള്‍ ലഭ്യമാകുന്നതിന് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ പാപ്പ വീഡിയോയില്‍ ആവശ്യപ്പെട്ടു. രോഗീലേപനം ആത്മാവിനെ സൗഖ്യപ്പടുത്തുന്ന കൂദാശയാണെന്നും രോഗം മൂര്‍ച്ഛിച്ചവര്‍ക്ക് രോഗീലേപനം നല്‍കുന്നത് അഭിലഷണീയമാണെന്നും പാപ്പ വ്യക്തമാക്കി.
Leave a Comment
Your email address will not be published. Required fields are marked with *