Follow Us On

08

September

2024

Sunday

വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് നിഖ്യാ കൗണ്‍സിലിന്റെ 1700 ാം വാര്‍ഷികം ആചരിക്കും

വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് നിഖ്യാ കൗണ്‍സിലിന്റെ 1700 ാം വാര്‍ഷികം ആചരിക്കും

കെയ്‌റോ: ക്രൈസ്തവ വിശ്വാസത്തിന്റെ ചരിത്രത്തിലെ ആദ്യ എക്യുമെനിക്കല്‍ കൗണ്‍സിലായ നിഖ്യ കൗണ്‍സിലിന്റെ 1700 ാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി 2025ല്‍ വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ നേതൃത്വത്തില്‍  ഫെയ്ത്ത് ആന്‍ഡ് ഓര്‍ഡര്‍ കോണ്‍ഫ്രന്‍സ് സംഘടിപ്പിക്കും. 2025 ഒക്‌ടോബര്‍ 24-28 വരെ ഈജിപ്തിലെ അലക്‌സാണ്ട്രിയയില്‍ നടക്കുന്ന കോണ്‍ഫ്രന്‍സിന്  കോപ്റ്റിക്ക് ഓര്‍ത്തഡോക്‌സ് സഭ ആതിഥേയത്വം വഹിക്കും. സഭകളുടെ ഐക്യത്തിലേക്കുള്ള നിര്‍ണായകമായ ചുവടുവയ്പ്പായി ഈ ആഗോള കോണ്‍ഫ്രന്‍സ് മാറുമെന്ന്  വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ കീഴിലുള്ള ഫെയ്ത്ത് ആന്‍ഡ് ഓര്‍ഡര്‍ കമ്മീഷന്‍ തലവന്‍ ഡോ. ആന്ദ്രേസ്  ജെഫ്റ്റിക്ക് പറഞ്ഞു.

ത്രിയേകദൈവവിശ്വാസം ലോകമെമ്പാടുമുള്ള ക്രൈസ്തവകൂട്ടായ്മകള്‍ അംഗീകരിച്ച നിഖ്യ കൗണ്‍സില്‍ എഡി 325ല്‍ തുര്‍ക്കിയില്‍ ഇസ്‌നിക്ക് എന്ന പേരില്‍ ഇപ്പോള്‍ അറിയപ്പെടുന്ന നിഖ്യയില്‍ വച്ചാണ് നടന്നത്. 300 ഓളം ഓര്‍ത്തഡോക്‌സ് സഭകളുടെയും പ്രൊട്ടസ്റ്റന്റ് സഭാവിഭാഗങ്ങളുടെയും കൂട്ടായ്മയായ വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസില്‍ കത്തോലിക്ക സഭ അംഗമല്ലെങ്കിലും കൗണ്‍സില്‍ നടത്തുന്ന എല്ലാ പ്രധാന ചടങ്ങുകളിലേക്കും കത്തോലിക്ക സഭ നിരീക്ഷകരെ അയക്കാറുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?