ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വാര്‍ത്താതാരമായി മാറിയിരിക്കുകയാണ് സോജന്‍ ജോസഫ് എന്ന കോട്ടയംകാരന്‍. യു.കെ പൊതുതിരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായിരുന്നു സോജന്‍ ജോസഫിന്റെ വിജയം. ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയും കോട്ടയം ഓണംതുരുത്ത് സ്വദേശിയുമായ സോജന്‍ ജോസഫ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സീറ്റ് പിടിച്ചെടുത്തുകൊണ്ടാണ് തിരഞ്ഞെടുപ്പിലെ താരമായി മാറിയത്.
ഇംഗ്ലണ്ടിന്റെ പൂന്തോട്ടം എന്നറിയപ്പെടുന്ന കെന്റ് കൗണ്ടിയിലുള്ള ആഷ്ഫഡ് മണ്ഡലത്തില്‍ നിന്നാണ് സോജന്‍ ജോസഫ് വിജയിച്ചത്. സാമൂഹിക പ്രവര്‍ത്തനങ്ങളാണ് സോജന്‍ ജോസഫിന് ജനമനസുകളില്‍ ഇടംനേടിക്കൊടുത്തത്. പതിറ്റാണ്ടുകളായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ കുത്തക മണ്ഡലമായിരുന്ന ആഷ്ഫഡില്‍ നേടിയ അട്ടിമറി വിജയം അതു തെളിയിക്കുന്നു.
തെരേസ മേയ് മന്ത്രിസഭയില്‍ മന്ത്രിയും ഒരുവേള ഡെപ്യൂട്ടി പ്രധാനമന്ത്രിയുടെ ചുമതലയും വഹിച്ച കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ഡാമിയന്‍ ഗ്രീനിനെ 1779 വോട്ടിനാണ് സോജന്‍ ജോസഫ് പരാജയപ്പെടുത്തിയത്. 1997 മുതല്‍ തുടര്‍ച്ചയായി ഇവിടെനിന്നും വിജയിക്കുന്ന ഡാമിയന്‍ ഗ്രീന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 13,000 വോട്ടായിരുന്നു ഭൂരിപക്ഷം.
പ്രീപോള്‍ സര്‍വേകള്‍ നേരത്തേ സോജന്റെ വിജയം പ്രവചിച്ചിരുന്നു. കൈപ്പുഴ ചാമക്കാലായില്‍ ജോസഫിന്റെയും പരേതയായ ഏലിക്കുട്ടിയുടെയും മകനാണ് സോജന്‍. ബ്രൈറ്റ ജോസഫ് ഭാര്യയും ഹന്ന, സാറ, മാത്യു എന്നിവര്‍ മക്കളുമാണ്. കെന്റ് ആന്‍ഡ് മെഡ്വേ എന്‍എച്ച്എസ് ആന്‍ഡ് സോഷ്യല്‍ കെയര്‍ പാര്‍ട്‌നര്‍ഷിപ്പ് ട്രസ്റ്റില്‍ മാനസികാരോഗ്യവിഭാഗം നഴ്‌സിംഗ് മേധാവിയാണ് സോജന്‍ ജോസഫ്.
Leave a Comment
Your email address will not be published. Required fields are marked with *