Follow Us On

19

September

2024

Thursday

കെസിബിസി ജീവസംരക്ഷണ സന്ദേശയാത്രക്ക് കോട്ടപ്പുറം രൂപത സ്വീകരണം നല്‍കി

കെസിബിസി ജീവസംരക്ഷണ സന്ദേശയാത്രക്ക് കോട്ടപ്പുറം രൂപത സ്വീകരണം നല്‍കി
കോട്ടപ്പുറം: കെസിബിസി പ്രോ-ലൈഫ് സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന ജീവസംരക്ഷണ സന്ദേശ യാത്രയ്ക്കു കോട്ടപ്പുറം രൂപതയില്‍ പറവൂര്‍ ഡോണ്‍ ബോസ്‌കോ നഴ്‌സിംഗ് സ്‌കൂളിലും കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രലിലും സ്വീകരണം നല്‍കി.
കെസിബിസി ഫാമിലി കമ്മീഷന്റെയും പ്രോ-ലൈഫ് സമിതിയുടെയും ഡയറക്ടര്‍ റവ. ഡോ. ക്ലീറ്റസ് കതിര്‍പറമ്പില്‍, പറവൂര്‍ ഡോണ്‍ ബോസ്‌കോ ആശുപത്രി അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ഷിബിന്‍ കൂളിയത്ത്, കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രല്‍ വികാരി ഫാ. ജാക്‌സണ്‍ വലിയപറമ്പില്‍, പറവൂര്‍ ഡോണ്‍ ബോസ്‌കോ പള്ളിവികാരി  ഫാ. ജോയ് കല്ലറക്കല്‍, പറവൂര്‍ സെന്റ് ജോസഫ് കൊത്തലംഗോ പള്ളി വികാരി  ഫാ. ആന്റണി റെക്‌സന്‍ പിന്റോ, പ്രോ-ലൈഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടന്‍, കെ സിബിസി സംസ്ഥാന പ്രൊ-ലൈഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു ജോസ്, വൈസ് ക്യാപ്റ്റന്‍ മാര്‍ട്ടിന്‍ ന്യൂനസ്, സിസ്റ്റര്‍ മേരി ജോര്‍ജ്, കോട്ടപ്പുറം രൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ. നിമേഷ് അഗസ്റ്റിന്‍ കാട്ടാശ്ശേരി എന്നിവര്‍ പ്രസംഗിച്ചു. ജീവ വിസ്മയം മാജിക് ഷോ ജോയ്‌സ് മുക്കുടം അവതരിപ്പിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?