Follow Us On

04

July

2025

Friday

വിദ്യാഭ്യാസ നവോത്ഥാനത്തില്‍ മാര്‍ ഇവാനിയോസ് വലിയ പങ്കുവഹിച്ചു

വിദ്യാഭ്യാസ നവോത്ഥാനത്തില്‍ മാര്‍ ഇവാനിയോസ് വലിയ പങ്കുവഹിച്ചു
പാലക്കാട്: രാജ്യത്തെ വിദ്യാഭ്യാസ നവോത്ഥാനത്തില്‍ മാര്‍ ഇവാനിയോസ് പിതാവ് വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് മൂവാറ്റുപുഴ മലങ്കര കത്തോലിക്ക മുന്‍ ഭദ്രാസനാധിപന്‍ എബ്രഹാം മാര്‍ ജൂലിയോസ്. മാര്‍ ഇവാനിയോസിന്റെ 71-ാം ഓര്‍മ്മ പെരുന്നാളിനോടനുബന്ധിച്ച്  കരിമ്പ വൈദിക ജില്ലയുടെ ആഭിമുഖ്യത്തില്‍ നിര്‍മ്മലഗിരി സെന്റ് മേരീസ് മലങ്കര സുറിയാനി  തീര്‍ത്ഥാടന ദൈവാ ലയത്തില്‍ നടന്ന പദയാത്ര ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
കാഞ്ഞിരകുളം തിരുകുടുംബ ദൈവാലയത്തില്‍ നിന്നും ചിറക്കല്‍ പടി സെന്റ് ജോര്‍ജ് ദൈവാലയത്തില്‍ നിന്നും ആരംഭിച്ച അനുസ്മരണ പദയാത്ര നിര്‍മ്മലഗിരി ദേവാലയത്തില്‍  ഡോ. എബ്രഹാം മാര്‍ ജൂലിയോസ് ആശിര്‍വാദം നല്‍കി സ്വീകരിച്ചു.
കോയമ്പത്തൂര്‍ സെന്റ് തോമസ്, ആരോഗ്യ മാതാ മിഷന്‍, ഒലവക്കോട്, കോങ്ങാട്, കാഞ്ഞിരകുളം, കരിമ്പ, ജെല്ലിപ്പാറ, ചിറക്കല്‍പ്പടി, ഇരുമ്പാ മുട്ടി, മണ്ണാര്‍ക്കാട് ഇടവകാംഗങ്ങള്‍ ചിറക്കല്‍പ്പടി സെന്റ് ജോര്‍ജ് ദൈവാലയത്തില്‍ നിന്നും  പദയാത്രയില്‍ അണിചേര്‍ന്നു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?