Follow Us On

23

January

2025

Thursday

ആഗോള തലത്തില്‍ ‘സ്വവര്‍ഗാനുരാഗ’ അനുഭാവ നയം നടപ്പാക്കാനൊരുങ്ങി ബൈഡന്‍ ഭരണകൂടം

ആഗോള തലത്തില്‍ ‘സ്വവര്‍ഗാനുരാഗ’ അനുഭാവ നയം നടപ്പാക്കാനൊരുങ്ങി  ബൈഡന്‍ ഭരണകൂടം

വാഷിംഗ്ടണ്‍ ഡിസി: സ്വവര്‍ഗാനുരാഗികളുടെ  എല്‍ജിബിറ്റിക്യു+ കൂട്ടായ്മകളുടെ അവകാശങ്ങള്‍ മനുഷ്യാവകാശങ്ങളുടെ ഗണത്തില്‍പ്പെടുത്തി ആഗോളതലത്തില്‍ ഇവര്‍ക്ക് പിന്തുണ നല്‍കുന്ന നയവുമായി അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്.

അമേരിക്കയില്‍ കുടിയേറുന്നതിനോ അഭയാര്‍ത്ഥിയായി വരാന്‍ ശ്രമിക്കുന്നതോ ആയ വ്യക്തി ബയോളജിക്കിലായി സ്ത്രീയോ പുരുഷനോ ആണെന്നുള്ളത് പരിഗണിക്കാതെ ഇഷ്ടമുള്ള ജെന്‍ഡര്‍ രേഖപ്പെടുത്താമെന്നടക്കമുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ വിശദമായ റിപ്പോര്‍ട്ടാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന് ജോലിസാധ്യതയും സംരംഭകസാധ്യതയും വളര്‍ത്തുന്നതിനായി ട്രാന്‍ഫര്‍മേഷന്‍ സലൂണിന് സാമ്പത്തിക സഹയാം നല്‍കുന്നതടക്കം ഡസന്‍ കണക്കിന് പദ്ധതികാളാണ്  വിവിധ ഫെഡറല്‍ ഏജന്‍സികളുടെ സഹായത്തോടെ നടപ്പാക്കുന്നത്.

ജെന്‍ഡര്‍ ഐഡിയോളജി, ട്രാന്‍സ്‌ജെന്‍ഡറിസം തുടങ്ങിയ ആശയങ്ങള്‍ പരിപോഷിപ്പിക്കുന്നതിനും ഇത്തരം ജീവിതശൈലി പിന്തുടരുന്നവരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ഇവരെ തിരികെ സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനുള്ള ‘ കണ്‍വേര്‍ഷന്‍ തെറാപ്പിയെ’ പ്രതിരോധിക്കുന്നതിനുമായി കോടിക്കണക്കിന് ഡോളര്‍  ലോകമെമ്പാടുമുള്ള വിവിധ സംഘടനകള്‍ക്ക് യുഎസ് ഗവണ്‍മെന്റ് നല്‍കുന്നുണ്ടെന്ന് പുതിയ റിപ്പോര്‍ട്ടില്‍ അടിവരയിടുന്നു.

എല്‍ജിബിറ്റിക്യു+  വ്യക്തികളുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതും പരിപോഷിപ്പിക്കുന്നതും  യുഎസ് ഗവണ്‍മെന്റിന്റെ വിദേശ നയത്തിലെ മുന്‍ഗണനയാണെന്ന് റിപ്പോര്‍ട്ടിനോടൊപ്പമുള്ള പ്രസ്താവനയില്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. നവംബര്‍ മാസത്തില്‍ യുഎസ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ വിവിധ ആശയസംഹിതകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന് കൂടെയാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതോടെ കളമൊരുങ്ങിയിരിക്കുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?