Follow Us On

10

October

2024

Thursday

റാങ്ക് തിളക്കത്തില്‍ രണ്ടു വൈദികര്‍

റാങ്ക് തിളക്കത്തില്‍ രണ്ടു വൈദികര്‍
കണ്ണൂര്‍: എം.എ സോഷ്യല്‍ സയന്‍സ് വിത്ത് സ്‌പെഷ്യ ലൈസേഷന്‍ ഇന്‍ ഹിസ്റ്ററിയില്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ ഒന്നും രണ്ടും റാങ്കുകള്‍ തലശേരി അതിരൂപതയിലെ രണ്ടു യുവവൈദികര്‍ക്ക്. തടിക്കടവ് സെന്റ് ജോര്‍ജ് ഇടവക വികാരി ഫാ. ജോണ്‍സണ്‍ (ഫാ. ഷിന്റോ) പുലിയുറുമ്പിലിന് ഒന്നാം റാങ്കും, വിമലഗിരി സെന്റ് മേരീസ് ഇടവക വികാരി ഫാ. ജോസഫ് (ജോബിന്‍) കൊട്ടാരത്തിലിന് രണ്ടാം റാങ്കുമാണ് ലഭിച്ചത്.
 ഉദുമ ഗവ. ആര്‍ട്ടസ് ആന്റ് സയന്‍സ് കോളേജിലായിരുന്നു ഇരുവരുടെയും പഠനം. സീറോ- മലബാര്‍ സഭാ കുന്നോത്ത് ഗുഡ് ഷെപ്പേര്‍ഡ് മേജര്‍ സെമിനാരിയില്‍ വൈദിക പരിശീലന കാലത്ത് ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റി നിന്നും ഫിലോസഫിയില്‍ ഇരുവരും ബിരുദമെടുത്തിരുന്നു പൗരോ ഹത്യപട്ടം സ്വീകരിച്ച് വിവിധ ഇടവകകളില്‍ സേവനത്തിന് ശേഷമാണ് ഉദുമ കോളേജില്‍ ബിരുദാനന്തര പഠനത്തിന് ഇരുവരും ചേര്‍ന്നത്.
ഇടവകയുടെ ചുമതലക്കൊപ്പമായിരുന്നു പഠനം. കാസര്‍കോഡ് ജില്ലയിലെ വരക്കാട് പുലിയുറുമ്പില്‍ സെബാസ്റ്റ്യന്റെയും, ഫിലോമിനയുടെയും മകനാണ് ഫാ. ജോണ്‍സണ്‍. വെള്ളരിക്കുണ്ട് കൊട്ടാരത്തില്‍ ജോയിയുടെയും എല്‍സമ്മ യുടെയും മകനാണ് ഫാ. ജോസഫ്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?