Follow Us On

07

September

2024

Saturday

ക്രിസ്തീയ സംസ്‌കാരം രൂപീകരിക്കുന്നതില്‍ മിഷന്‍ ലീഗിന്റെ സംഭാവന നിസ്തുലം: മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍

ക്രിസ്തീയ സംസ്‌കാരം രൂപീകരിക്കുന്നതില്‍ മിഷന്‍ ലീഗിന്റെ സംഭാവന നിസ്തുലം: മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍
ഇടുക്കി: ക്രിസ്തീയ സംസ്‌കാരം രൂപീകരിച്ചെടുക്കുന്നതില്‍ ചെറുപുഷ്പ മിഷന്‍ ലീഗ്  വഹിച്ചിട്ടുള്ള പങ്ക് നിസ്തു ലമാണെന്ന് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ഇടുക്കി രൂപതാ വാര്‍ഷികം രാജാക്കാട് ക്രിസ്തുരാജ പാരിഷ് ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വ്യക്തിത്വ രൂപീകരണത്തിലും ദൈവവിളി പ്രോത്സാഹനത്തിലും വലിയ സംഭാവനകള്‍ നല്‍കി മിഷന്‍ ലീഗ് സഭയെയും സമൂഹത്തെയും ഒരുപോലെ വളര്‍ത്തുന്നതില്‍ പരിശ്രമിച്ചിട്ടുണ്ട്. നല്ല വ്യക്തിത്വങ്ങളുടെ രൂപീകരണമാണ് കുടുംബങ്ങളെയും സമൂഹത്തെയും പടുത്തുയര്‍ത്തുന്നത്. കുട്ടികളെയും യുവജനങ്ങളെയും അത്തരത്തില്‍ കുടുംബത്തോടും സമൂഹത്തോടും പ്രതിബദ്ധതയുള്ളവരായി വളര്‍ത്തുന്നതില്‍ എല്ലാവരും ഒന്നുചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
 ചെറുപുഷ്പ മിഷന്‍ലീഗ് ഇടുക്കി രൂപതാ പ്രസിഡന്റ് സെസില്‍ ജോസ് അധ്യക്ഷത വഹിച്ചു. 2023-24 പ്രവര്‍ത്തന വര്‍ഷ ഡിജിറ്റല്‍ റിപ്പോര്‍ട്ട്  യോഗത്തില്‍ അവതരിപ്പിച്ചു. കഴിഞ്ഞ പ്രവര്‍ത്തനവര്‍ഷത്തെ പഠനവിഷയം അടിസ്ഥാനമാക്കി നടത്തിയ കൈയ്യെഴുത്ത് മാസിക മത്സര വിജയികളെ വികാരി ജനറാള്‍ മോണ്‍. ജോസ് പ്ലാച്ചിക്കലും ഈ പ്രവര്‍ത്തന വര്‍ഷം നടത്തിയ ലോഗോ മത്സര വിജയികളെ മോണ്‍. അബ്രഹാം പുറയാറ്റും പ്രഖ്യാപിച്ചു. കഴിഞ്ഞ പ്രവര്‍ത്തനവര്‍ഷത്തിലെ മികച്ച ശാഖകളെയും മേഖലകളെയും അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു.
 രാജാക്കാട് ഫൊറോന ദൈവാലയ വികാരി ഫാ. മാത്യു കരോട്ട് കൊച്ചറയ്ക്കല്‍, ചെറുപുഷ്പ മിഷന്‍ ലീഗ് രൂപത ഡയറക്ടര്‍ ഫാ. ഫിലിപ്പ് ഐക്കര, അസി. ഡയറക്ടര്‍ ഫാ. അമല്‍ താണോലില്‍, വൈസ് ഡയറക്ടര്‍ സിസ്റ്റര്‍ സ്റ്റാര്‍ലെറ്റ് സിഎംസി, ജനറല്‍ സെക്രട്ടറി മാര്‍ട്ടിന്‍ മാത്യു, ഓര്‍ഗനൈസര്‍ ജെയിംസ് തോമസ്,  വൈസ് പ്രസിഡന്റ് ആന്‍മരിയ ജോര്‍ജ്, ജോയിന്റ് സെക്രട്ടറി അയോണ ജോഷി, രൂപതാ മേഖലാ സമിതി അംഗങ്ങള്‍ എന്നിവര്‍  നേതൃത്വം നല്‍കി.
കത്തോലിക്ക കോണ്‍ഗ്രസ് രൂപത പ്രസിഡന്റ് ജോര്‍ജ് കോയിക്കല്‍, മാതൃവേദി രൂപത പ്രസിഡന്റ് ഷേര്‍ലി ജൂഡി, കെ സിവൈഎം രൂപതാ പ്രസിഡന്റ് ജെറിന്‍ ജെ. പട്ടാംകുളം, സിസ്റ്റര്‍ മേബിള്‍ സിഎംസി, സിസ്റ്റര്‍ അനിറ്റ് എസ്എബിഎസ് എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?