പുല്‍പ്പള്ളി: ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കേണ്ട സ്‌കോളര്‍ഷിപ് തുക വകമാറ്റി വിദ്യാഭ്യാസവകുപ്പ് കാറുകള്‍ വാങ്ങിയെന്ന സിഎജി റിപ്പോര്‍ട്ട് ആശങ്കപ്പെടുത്തുന്നതാണെന്നും കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് മുള്ളന്‍കൊല്ലി ഫൊറോനാ കമ്മറ്റി ആവശ്യപ്പെട്ടു.
ന്യൂനപക്ഷങ്ങളോടുള്ള സര്‍ക്കാരിന്റെ മനോഭാവം മാറ്റണമെന്നും ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വിവേചനം അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സ്‌കോ ളര്‍ഷിപ് ഫണ്ട് വകമാറ്റിയ ഉദ്യോഗസ്ഥരെക്കൊണ്ട് തുക തിരിച്ചടപ്പിക്കുകയും അത് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നുവെന്നു ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
കാത്തോലിക്ക കോണ്‍ഗ്രസ് ഫൊറോന ഡയറക്ടര്‍ ഫാ. ജെയിംസ് പുത്തന്‍പറമ്പില്‍ യോഗം ഉദ്ഘാടനം ചെയ്തു. ഫൊറോനാ വികാരി ഫാ. ജസ്റ്റിന്‍ മൂന്നാനാല്‍ അധ്യക്ഷ നായിരുന്നു. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ഡോ. കെ.പി സാജു വിഷയാവതരണം നടത്തി. ഫാ. അഖില്‍ ഉപ്പുവിട്ടില്‍, ഫൊറോനാ പ്രസിഡന്റ് സുനില്‍ പാലമറ്റം, ബീന ജോസ് കരിമാംകുന്നേല്‍, ജോര്‍ജ് കൊല്ലിയില്‍, ബ്രിജേഷ് കാട്ടാംകോട്ടില്‍, കെ.എല്‍ ജോണി, ടോമി വണ്ടന്നൂര്‍, സിബി വട്ടമറ്റം, ടോമി മങ്ങാട്ടുകുന്നേല്‍ ആന്റണി മങ്കടപ്ര തുടങ്ങിയവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *