Follow Us On

18

October

2024

Friday

ജീവനെതിരെയുള്ള തിന്മകളില്‍നിന്നും സമൂഹത്തെ മോചിപ്പിക്കാന്‍ വിളിക്കപ്പെട്ടവരാണ് പ്രോ-ലൈഫ് പ്രവര്‍ത്തകര്‍: ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്

ജീവനെതിരെയുള്ള തിന്മകളില്‍നിന്നും സമൂഹത്തെ മോചിപ്പിക്കാന്‍ വിളിക്കപ്പെട്ടവരാണ് പ്രോ-ലൈഫ് പ്രവര്‍ത്തകര്‍: ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്
മാവേലിക്കര: ജീവനെതിരെയുള്ള തിന്മകളായ ഭ്രൂണഹത്യ, ദയാവധം തുടങ്ങിയ തിന്മകളില്‍നിന്നും സമൂഹത്തെ മോചിപ്പിക്കാന്‍ വിളിക്കപ്പെട്ടവരാണ് പ്രോ-ലൈഫ് പ്രവര്‍ത്തകരെന്ന് മാവേലിക്കര രൂപതാധ്യക്ഷന്‍ ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്. കെസിബിസി പ്രോ-ലൈഫ് സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന ജീവസംരക്ഷണ സന്ദേശ യാത്ര യ്ക്ക് രൂപതാസ്ഥാനത്ത് നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ദൈവസ്‌നേഹത്തില്‍നിന്ന് ഉത്ഭവിക്കുന്ന ജീവന്‍ അതിന്റെ സ്വഭാവിക പരിസമാപ്തിവരെ സംരക്ഷിക്കാന്‍ സഹോദരങ്ങളുടെ കാവല്ക്കാരാകാന്‍ ഓരോരുത്തര്‍ക്കും കഴിയണമെന്ന് മാര്‍ ഇഗ്നാത്തിയോസ് പറഞ്ഞു.
മാവേലിക്കര രൂപതാ വികാരി ജനറാള്‍ മോണ്‍. സ്റ്റീഫന്‍ കൊളത്തുംകരോട്ട്, പ്രോ-ലൈഫ് ഭദ്രാസന ഡയറക്ടര്‍ ഫാ. വിജയാനന്ദ്,  സെക്രട്ടറി സിനി ബെന്നി, മാവേലിക്കര രൂപതാ പ്രസിഡന്റ് സാമുവേല്‍ വടക്കേക്കുറ്റി എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?