Follow Us On

05

February

2025

Wednesday

ഒളിമ്പിക്‌സ് ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള അവസരം

ഒളിമ്പിക്‌സ്  ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള അവസരം

പാരീസ്: വ്യത്യസ്തകള്‍ക്ക് അതീതമായി ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള അവസരമാണ് ഒളിമ്പിക്‌സ് മത്സരങ്ങളെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.  വംശം, ദേശീയത, മതം എന്നിവയ്ക്ക് അതീതമായ സാര്‍വത്രിക ഭാഷയാണ് കായികമത്സരങ്ങളെന്നും ഒളിമ്പിക്‌സ് മത്സരവേദിയായ പാരീസിലെ ആര്‍ച്ചുബിഷപ് ലോറന്റ് ഉള്‍റിച്ചിനച്ച കത്തില്‍ മാര്‍പാപ്പ പറഞ്ഞു. ഈ മാസം 26 മുതല്‍ ഓഗസ്റ്റ് 11 വരെ പാരീസില്‍ നടക്കുന്ന ഒളിമ്പിക്സ് മത്സരങ്ങളുടെ ഉദ്ഘാടനത്തിനു മുന്നോടിയായി പാരീസിലെ സെന്റ് മേരി മഗ്ദലേന ദൈവാലയത്തില്‍ അര്‍പ്പിച്ച സമാധാനത്തിനുവേണ്ടിയുള്ള ദിവ്യബലിയില്‍ മാര്‍പാപ്പയുടെ സന്ദേശം വായിച്ചു.

ഫ്രാന്‍സിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ചുബിഷപ് ഡോ. ചേലസ്തീനോ മില്ലാരെ മുഖ്യകാര്‍മികത്വം വഹിച്ചു. നിരവധി മെത്രാന്മാരും വൈദികരും സഹകാര്‍മികരായി. ഒളിമ്പിക്സ് മത്സരങ്ങളുടെ സംഘാടകസമിതി അംഗങ്ങളും നയതന്ത്രപ്രതിനിധികളും ദിവ്യബലിയില്‍ പങ്കുചേര്‍ന്നു.
ആസന്നമായ ഒളിമ്പിക്‌സ് മത്സരങ്ങള്‍  സാഹോദര്യത്തിന്റെ സന്ദേശം ലോകത്തിനു പകരട്ടെയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആശംസിച്ചു. മത്സരത്തില്‍ പങ്കെടുക്കാന്‍ വിവിധ രാജ്യങ്ങളില്‍നിന്ന് എത്തുന്നവര്‍ക്ക് ക്രൈസ്തവസ്ഥാപനങ്ങളുടെ വാതിലുകള്‍ തുറക്കുന്നതോടൊപ്പം, ഹൃദയവാതിലുകളും തുറന്നുകൊടുക്കണമെന്ന് പാപ്പ അഭ്യര്‍ഥിച്ചു.

ശത്രുതയുള്ളവര്‍ പോലും തമ്മില്‍ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കുന്ന വേദിയാണു മത്സരയിടങ്ങളെന്ന് ഓര്‍മിപ്പിച്ച പാപ്പ അതിനാല്‍ എല്ലാ മുന്‍വിധികളും ഒഴിവാക്കിക്കൊണ്ട് പരസ്പരബഹുമാനവും സൗഹൃദവും വളര്‍ത്താനുള്ള അവസരമായി ഈ ഒളിമ്പിക്‌സ് മാറട്ടെയന്ന് ആശംസിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?