Follow Us On

08

September

2024

Sunday

ആര്‍ച്ചുബിഷപ് പുര്കാരം ഫാ. ജോര്‍ജ് ജോഷ്വാ കന്നീലേത്തിന്

ആര്‍ച്ചുബിഷപ് പുര്കാരം ഫാ. ജോര്‍ജ് ജോഷ്വാ കന്നീലേത്തിന്
തിരുവല്ല: 18-ാമത് ‘ആര്‍ച്ചുബിഷപ് പുരസ്‌കാരം’ ഫാ. ജോര്‍ജ് ജോഷ്വാ കന്നീലേത്തിന്. തിരുവനന്തപുരം നാലാഞ്ചിറ ആര്‍ച്ച്ബിഷപ് മാര്‍ ഗ്രിഗോറിയോസ് സ്‌നേഹവീട് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഡയറക്ടറാണ് ഫാ. ജോര്‍ജ് ജോഷ്വാ കന്നീലേത്ത്.
ഓഗസ്റ്റ് 24 ന് കോട്ടൂര്‍ ആര്‍ച്ചുബിഷപ് മാര്‍ ഗ്രിഗോറിയോസ് പബ്ലിക് സ്‌കൂളില്‍ നടക്കുന്ന സമ്മേളനത്തില്‍ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ പുരസ്‌കാര സമര്‍പ്പണം നടത്തുമെന്ന് ആര്‍ച്ചുബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് ഫൗണ്ടേഷന്‍ രക്ഷാധികാരി റവ. ഡോ. ഇഗ്‌നേഷ്യസ് തങ്ങളത്തില്‍, പ്രസിഡന്റ് അലക്‌സ് കുര്യാക്കോസ്, സെക്രട്ടറി പ്രഫ. ജേക്കബ് എം. ഏബ്രഹാം എന്നിവര്‍ അറിയിച്ചു.
കല്ലൂപ്പാറ കോട്ടൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആര്‍ച്ചുബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് ഫൗണ്ടേഷനാണ് ആര്‍ച്ചു ബിഷപ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 50,000  രൂപയും ഫലകവും അടങ്ങുന്നതാണ് ഈ അവാര്‍ഡ്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?