Follow Us On

07

September

2024

Saturday

വൈപ്പിന്‍ ദ്വീപിന്റെ പശ്ചിമതീരം സംരക്ഷിക്കുന്നതിന് അടിയന്തര നടപടികള്‍ കൈക്കൊള്ളണം

വൈപ്പിന്‍ ദ്വീപിന്റെ പശ്ചിമതീരം സംരക്ഷിക്കുന്നതിന് അടിയന്തര നടപടികള്‍ കൈക്കൊള്ളണം
വൈപ്പിന്‍: വൈപ്പിന്‍ ദ്വീപിന്റെ പശ്ചിമതീരം സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് വരാപ്പുഴ അതിരൂപത നേതൃസംഗമം ആവശ്യപ്പെട്ടു. അതിരൂക്ഷമായ കടലാക്രമണവും തീരശോഷണവുമാണ് വൈപ്പിനില്‍ പ്രത്യേകിച്ച് എടവനക്കാട്, പുത്തന്‍ കടപ്പുറം എന്നീ മേഖലകളില്‍ അനുഭവപ്പെടുന്നത്.
നിലവില്‍ സര്‍ക്കാര്‍   കണ്ടെത്തിയിട്ടുള്ള  ഹോട്ട്‌സ്‌പോട്ടുകളില്‍  ഈ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നില്ല.   സുനാമി ദുരിതത്തിനുശേഷം നാളിതുവരെ തീരത്ത് കടല്‍ഭിത്തിയുടെ അറ്റകുറ്റപണി പ്രവര്‍ത്ത നങ്ങള്‍ നടന്നിട്ടില്ല. എടവനക്കാട് തീരസംരക്ഷണത്തിനായി തയാറാക്കപ്പെട്ടിട്ടുള്ള  55.93 കോടി രൂപയുടെ പദ്ധതിയും നായരമ്പലം പ്രദേശത്തെ നിര്‍ദ്ദിഷ്ട 55 കോടി രൂപയുടെ പദ്ധതിയും വൈപ്പിന്‍ തീരം പൂര്‍ണ്ണമായി സംരക്ഷിക്കാന്‍ തയാറക്കപ്പെട്ട 250 കോടി രൂപയുടെ പദ്ധതിയും യാഥാ ര്‍ത്ഥ്യമാക്കുന്നതിന് വേണ്ടി എല്ലാ വിഭാഗം ജനങ്ങളുമായും  സഹകരിച്ച് തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്താനും ‘കെയര്‍ വൈപ്പിന്‍’ എന്ന പേരില്‍ സമര സമിതിക്ക് രൂപം നല്‍കി.
എടവനക്കാട് അംബ്രോസിയന്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ വരാപ്പുഴ അതിരൂപത വികാരി ജനറല്‍  മോണ്‍. മാത്യു ഇലഞ്ഞിമിറ്റം, ചാന്‍സലര്‍ ഫാ. എബിജിന്‍ അറക്കല്‍, രാഷ്ട്രീയ കാര്യസമിതി ചെയര്‍മാന്‍ ഫാ. ഫ്രാന്‍സിസ് സേവ്യര്‍, കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, ബിസിസി ഡയറക്ടര്‍ ഫാ. യേശുദാസ് പഴമ്പിള്ളി, അല്മായ കമ്മീഷന്‍ ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ തൈപ്പറമ്പില്‍, വിവിധ സംഘടനാ നേതാക്കളായ അഡ്വ. എല്‍സി ജോര്‍ജ്, റോയ് പാളയത്തില്‍, അഡ്വ. ജസ്റ്റിന്‍ കരിപ്പാട്ട്, ബിജു പുത്തന്‍പുരക്കല്‍, രാജീവ് പാട്രിക്ക്, ജോണ്‍സണ്‍ ലോപ്പസ്, ഹൈസില്‍ ഡിക്രൂസ്,  ബെന്നി പാപ്പച്ചന്‍,  ബെനറ്റ് സേവ്യര്‍ എന്നിവര്‍ പ്രസംഗിച്ചു. എടവനക്കാട് ഇടവക വികാരി ഫാ. പോള്‍ തുണ്ടിയില്‍, ഫാ.  റിനില്‍ ഇട്ടിക്കുന്നത്ത് എന്നിവരും സന്നിഹിതരായിരുന്നു.
തുടര്‍നടപടികള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനായി ഫാ. ഡെന്നി പെരിങ്ങാട്ട് ചെയര്‍മാനായും ബേസില്‍ മുക്കത്ത് കണ്‍വീനറായും സമിതിക്ക് രൂപം നല്‍കി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?