Follow Us On

07

September

2024

Saturday

മദ്യത്തിന്റെ ഓണ്‍ലൈന്‍ വില്‍പന അനുവദിക്കരുത്

മദ്യത്തിന്റെ ഓണ്‍ലൈന്‍ വില്‍പന അനുവദിക്കരുത്
കൊച്ചി: ബിയറും വൈനും ഉള്‍പ്പെടെയുള്ള മദ്യം വീടുകളിലും മറ്റും ഓണ്‍ലൈന്‍ വഴി വില്‍ക്കാന്‍ അനുമതി തേടിയുള്ള  കമ്പനികളുടെ നീക്കം സര്‍ക്കാര്‍ തടയണമെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെ എറണാകുളം ജില്ല സമിതി ആവശ്യപ്പെട്ടു.
സാധാരണ ജനങ്ങളെ വെല്ലുവിളിക്കുന്ന നീക്കമാണ് ഇതിന് പിന്നില്‍. വരാനിരിക്കുന്ന മദ്യനയത്തെ തിരുത്താന്‍ സമിതി പേരാട്ടം തുടരുമെന്നും ഏകോപന സമിതി ജില്ല നേതൃയോഗം വ്യക്തമാക്കി. സര്‍ക്കാര്‍ വിദേശമദ്യ കുത്തകള്‍ക്കും അബ്കാരികള്‍ക്കും വഴങ്ങരുത്. മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും കുറച്ചുകൊണ്ടുവരുകയാണ് മദ്യനയമെന്ന് 2016 ലും, 2021 ലും തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയ ഇടതുമുന്നണി ബാര്‍ വളര്‍ത്തുന്ന ഇത്തരം കാര്യങ്ങള്‍ക്ക് പച്ചക്കൊടി വീശരുതെന്ന് മദ്യവിരുദ്ധ ഏകോപന സമിതി ആവശ്യപ്പെട്ടു.
കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍ അധ്യക്ഷത വഹിച്ചു. ഷൈബി പാപ്പച്ചന്‍, എം.ഐ ജോസഫ്, ജോണി പിടിയത്ത്, എം.പി ജോസി, തോമസ് മറ്റപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?