Follow Us On

07

September

2024

Saturday

പ്രവാസികള്‍ വിശ്വാസത്തിന്റെയും സംസ്‌കാരത്തിന്റെയും വാഹകര്‍ : മാര്‍ കല്ലറങ്ങാട്ട്

പ്രവാസികള്‍ വിശ്വാസത്തിന്റെയും സംസ്‌കാരത്തിന്റെയും വാഹകര്‍ : മാര്‍ കല്ലറങ്ങാട്ട്
പാലാ:  പ്രവാസികള്‍ വിശ്വാസത്തിന്റെയും സംസ്‌കാരത്തിന്റെയും വാഹകരാണെന്ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ രൂപത പ്രവാസി അപ്പോസ്തലേറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ ആഗോള പ്രവാസി സംഗമം-‘കൊയ്നോണിയ-2024’  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസം ഒരു പ്രക്രിയയാണെന്നും ഒരു പ്രശ്നമല്ലെന്നും ബിഷപ് പറഞ്ഞു. മറ്റ് രാജ്യങ്ങളിലെത്തുന്നവര്‍ അവിടുത്തെ നന്മകള്‍ സ്വീകരിക്കണം. ആതിഥേയ രാജ്യങ്ങളില്‍ സേവനത്തിന്റെ മാതൃകയാകാന്‍ കഴിയണം. പ്രവാസി സംഗമം പാലായുടെ ബലവും ശക്തിയുമാണെന്നും മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു.
ജീവിതമാകുന്ന സുവിശേഷത്തിലൂടെ പ്രവാസികള്‍ വിശ്വാസത്തിന്റെ സാക്ഷികളാകണമെന്ന് പാലാ രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ പറഞ്ഞു. ഭൗതികനേട്ടങ്ങള്‍ക്കപ്പുറം ആത്മീയ മുന്നേറ്റത്തിലൂടെ വിശുദ്ധിയില്‍ വളരാന്‍ പരിശ്രമിക്കണമെന്നും മാര്‍ പള്ളിക്കാപറമ്പില്‍ ഓര്‍മിപ്പിച്ചു.
പാലാ രൂപത മുഖ്യവികാരി ജനറാള്‍ മോണ്‍. ഡോ. ജോസഫ് തടത്തില്‍ അധ്യക്ഷത വഹിച്ചു. രൂപത പ്രവാസി അപ്പോസ്തലേറ്റ് പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കുമായി നടത്തുന്ന പാലിയേറ്റീവ് വിഭാഗത്തിന്റെ  സമര്‍പ്പണം ദീപിക മാനേജിംഗ് ഡയറക്ടര്‍ ഫാ. ബെന്നി മുണ്ടനാട്ട് നിര്‍വഹിച്ചു. മാര്‍ സ്ലീവാ മെഡിസിറ്റി പ്രവാസികള്‍ക്കും അവരുടെ കുടുംബാംഗ ങ്ങള്‍ക്കുമായി പ്രഖ്യാപിച്ചിട്ടുള്ള മെഡികെയര്‍ പ്രോഗ്രാം മെഡിസിറ്റി ഡയറക്ടര്‍ മോണ്‍. ഡോ. ജോസഫ് കണിയോടിക്കലും പ്രവാസി അപ്പോസ്തലേറ്റ് കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന വ്യക്തിത്വ വികസന പരിശീലന പരിപാടിയായ ട്രെയിനിംഗ് ആന്റ് ഓറിയന്റേഷന്‍ പ്രോഗ്രാം  വികാരി ജനറാള്‍ മോണ്‍. ഡോ. സെബാസ്റ്റ്യന്‍ വേത്താനത്തും ഉദ്ഘാടനം ചെയ്തു.
രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് മലേപറമ്പില്‍, രൂപത പ്രവാസി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, അസി. ഡയറക്ടര്‍മാരായ ഫാ. ജോര്‍ജ് നെല്ലിക്കല്‍, ഫാ. മാണി കൊഴുപ്പന്‍കുറ്റി, ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ഷാജിമോന്‍ മങ്കുഴിക്കരി, ജനറല്‍ കണ്‍വീനര്‍ സോജിന്‍ ജോണ്‍, ജൂട്ടസ് പോള്‍, ഷിനോജ് മാത്യു, രജ്ജിത് മാത്യു എന്നിവര്‍ പ്രസംഗിച്ചു.
പാലാ രൂപതയില്‍ നിന്നും ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്ക് ജോലിക്കും പഠനത്തിനുമായി പോയിട്ടുള്ളവരും മടങ്ങിയെ ത്തിയവരുമായ നൂറുകണക്കിനാളുകളാണ് സംഗമത്തില്‍ പങ്കെടുത്തത്. വിവിധതലങ്ങളിലെ പ്രതിഭകളെയും പ്രവാസി അപ്പോസ്തലേറ്റ് സംഘടിപ്പിച്ച പ്രസംഗമത്സര വിജയികളെയും സംഗമത്തില്‍ അനുമോദിച്ചു.
പാലാ രൂപത പ്രവാസി അപ്പോസ്തലേറ്റ് മിഡില്‍ ഈസ്റ്റ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികള്‍ സംഗമത്തില്‍ ചുമതലയേറ്റു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?