Follow Us On

08

September

2024

Sunday

ലോക വയോജന ദിനാചരണത്തിന് വിപുലമായ ഒരുക്കങ്ങളുമായി ഇടുക്കി രൂപത

ലോക വയോജന ദിനാചരണത്തിന് വിപുലമായ ഒരുക്കങ്ങളുമായി ഇടുക്കി രൂപത
ഇടുക്കി: ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച നാലാമത് ലോകവയോജന ദിനാചരണത്തിന് ഇടുക്കി രൂപതയില്‍ വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഈശോയുടെ വല്യപ്പനും വല്യമ്മയുമായ വി. യോവാക്കീമിന്റെയും വി. അന്നയുടെയും തിരുനാളിനോട് അനുബന്ധിച്ച് എല്ലാവര്‍ഷവും ജൂലൈ മാസത്തെ നാലാമത്തെ ഞായറാഴ്ചയാണ് ഈ ദിനം ആചരിക്കുന്നത്. ഈ വര്‍ഷം ജൂലൈ 28നാണ് ലോകവയോജന ദിനം.
2021 ലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഈ ദിനാചരണം ആരംഭിച്ചത്. പരാശ്രയത്വത്തിന്റെ പാതയിലൂടെ നീങ്ങുന്ന മുതിര്‍ന്നവരോട് പുലര്‍ത്തേണ്ട ആദരവും അംഗീകാരവും പുതുതലമുറയെ അറിയിക്കുവാനും തങ്ങള്‍ സ്‌നേഹിക്കപ്പെടു ന്നവരാണ് എന്ന അനുഭവം പ്രായമായവര്‍ക്കായി പങ്കുവയ്ക്കുവാനും സാധിക്കണം എന്നതാണ് ഈ ദിനാചരണത്തിന്റെ അന്തസത്ത.
മാര്‍പാപ്പ ആഹ്വാനം ചെയ്തിരിക്കുന്ന മുത്തശ്ശി മുത്തച്ഛന്മാര്‍ക്കും വയോധികര്‍ക്കും വേണ്ടിയുള്ള നാലാം ലോകവയോജന ദിനാചരണം ഇടുക്കി രൂപതയില്‍ സവിശേഷമായി ആചരിക്കണമെന്ന് രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ആഹ്വാനം ചെയ്തു. വൃദ്ധര്‍ക്കും പ്രായമായ മാതാപിതാക്കള്‍ക്കും ഹൃദ്യമായ അനുഭവമാകുന്ന വിധത്തില്‍ ഈ ദിനം ആചരിക്കണം എന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
ആരോഗ്യമുള്ള കാലമത്രയും കുടുംബത്തിനും സമൂഹത്തിനും വേണ്ടി കഠിനാധ്വാനം ചെയ്ത മാതാപിതാക്കളെ പ്രായമാകുമ്പോള്‍ വലിയ കടപ്പാടോടുകൂടി സ്‌നേഹിക്കുകയും പരിഗണിക്കുകയും ചെയ്യേണ്ടത് തങ്ങളുടെ ഉത്തരവാദി ത്വമാണെന്ന് പുതിയ തലമുറയെ ഓര്‍മിപ്പിക്കുക, വാര്‍ധ്യക്യത്തില്‍ എത്തിയവര്‍
ആരും തനിച്ചല്ല എന്ന പ്രത്യാശയുടെ സന്ദേശം അവര്‍ക്ക് കൊടുക്കുക എന്നത് ഈ ദിനാചരണത്തിന്റെ ഉദ്ദേശ്യമാണ്. മുതിര്‍ന്നവരോട് കാണിക്കുന്ന സ്‌നേഹവും പരിഗണനയും ആചരണത്തില്‍ മാത്രം ഒതുങ്ങാതെ ജീവിതത്തിന്റെ ശീലമാക്കി മാറ്റുവാന്‍ ഈ വയോജന ദിനാചരണ കാരണമാകണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
സംഘടനകളുടെ നേതൃത്വത്തില്‍ നടത്തുന്ന രൂപതാതല പരിപാടികള്‍:
ഫാമിലി അപ്പോസ്തലേറ്റ് – സെന്റ് ആന്റണീസ് ചര്‍ച്ച്, കാമാഷി.
മിഷന്‍ ലീഗ്/ തിരുബാലസഖ്യം – ഹോളി ഫാമിലി ചര്‍ച്ച്, നാലുമുക്ക്.
കെ സി വൈ എം – സെന്റ് മേരീസ് ചര്‍ച്ച് പന്നിയാര്‍കുട്ടി.
പിതൃവേദി/ മാതൃവേദി – ഇന്‍ഫന്റ് ജീസസ് ചര്‍ച്ച്, തൊവരയാര്‍.
കെ സി എസ് എല്‍ – ആകാശപ്പറവകള്‍, നെടുങ്കണ്ടം.
എ കെ സി സി – അല്‍ഫോന്‍സാ ഭവന്‍, ഇരട്ടയാര്‍.
മീഡിയാ കമ്മീഷന്‍ – സെന്റ് മേരീസ് ഫൊറോനാ ചര്‍ച്ച്, മുരിക്കാശേരി.
ഹൈറേഞ്ച് ഡവലപ്‌മെന്റ് സൊസൈറ്റി – ഷന്താള്‍ ഹോം വാഴത്തോപ്പ്.
 രൂപതയിലെ  എല്ലാ ഇടവകകളിലും വിപുലമായ പരിപാടികളോടെ വയോജന ദിനാചരണം നടത്തും.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?