Follow Us On

18

June

2025

Wednesday

കാരുണ്യത്തിന്റെ സന്ദേശവുമായി കൃപാലയ സ്‌പെഷ്യല്‍ സ്‌കൂള്‍

കാരുണ്യത്തിന്റെ സന്ദേശവുമായി കൃപാലയ സ്‌പെഷ്യല്‍ സ്‌കൂള്‍
പുല്‍പള്ളി: സഹപാഠിയുടെ ബന്ധുവിന്റെ ചികിത്സയ്ക്ക് സഹായമെത്തിച്ച് കൃപാലയ സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. തങ്ങളുടെ പരിമിതികെളെ മറികടന്ന് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ശേഖരിച്ച 9175 രൂപയാണ് പെരിക്കല്ലൂര്‍ സ്വദേശി യുടെ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കായി കുട്ടികള്‍ നല്‍കിയത്. സംഭാവന  പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആന്‍സീന ചികിത്സ കമ്മിറ്റി ചെയര്‍മാന്‍ ജോസ് നെല്ലേടത്തിന് കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലിപ് കുമാര്‍ ചടങ്ങ് ഉദ്ഘാടനംചെയ്തു.
ഫാ. അഖില്‍ ഉപ്പുവീട്ടില്‍, സിസ്റ്റര്‍ ടെസീന, പി.എസ്.കലേഷ്, സുധാ നടരാജന്‍, ടി.യു.ഷിബു, ജി. ജി.ഗിരീഷ്‌കുമാര്‍, ഡാമിന്‍ ജോസഫ്, തുടങ്ങിയവര്‍ പ്രസംഗിച്ചു. കൃപാലയ സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഈ സംഭാവനയുടെ മൂല്യം കണക്കാക്കാനാവില്ലെന്നും  ഇതിലൂടെ ഇവര്‍ സമൂഹത്തിന് നല്‍കുന്ന സന്ദേശം മഹത്തരമാണെന്നുമായിരുന്നു ഇതേക്കുറിച്ചറിഞ്ഞ ഏവരുടെയും വാക്കുകള്‍.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?