Follow Us On

22

September

2024

Sunday

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരണമെന്ന ആഹ്വാനവുമായി ആര്‍ച്ചുബിഷപ് ഡോ. കളത്തിപ്പറമ്പില്‍

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരണമെന്ന ആഹ്വാനവുമായി ആര്‍ച്ചുബിഷപ് ഡോ. കളത്തിപ്പറമ്പില്‍
കൊച്ചി: വയനാട്ടിലെ മേപ്പാടിയിലെ ചൂരല്‍മല, മുണ്ടക്കൈ, അട്ടമല ഭാഗങ്ങളില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടലിലും മണ്ണിടിച്ചിലിലും ഉള്‍പ്പെട്ടവര്‍ക്ക് വേണ്ടി  പ്രാര്‍ത്ഥനയോടെ വരാപ്പുഴ അതിരൂപ ആര്‍ച്ചുബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍. മരണ മടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക് അനുശോചനം നേര്‍ന്ന ആര്‍ച്ചുബിഷപ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാന്‍ ഏവരെയും ആഹ്വാനം ചെയ്തു. ദുരന്തബാധിത പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന കോഴിക്കോട് രൂപതയുടെ മുന്‍മെത്രാന്‍ കൂടിയായിരുന്നു ഡോ. കളത്തിപ്പറമ്പില്‍.
ദുരന്തത്തെ നേരിടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും കോഴിക്കോട് രൂപതയും ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങളാല്‍ ആവുംവിധമുള്ള പിന്തുണ നല്‍കാന്‍ കേരള സമൂഹത്തോട് ആര്‍ച്ചുബിഷപ് ഡോ. കളത്തിപ്പറമ്പില്‍ അഭ്യര്‍ത്ഥിച്ചു.
പരിക്കേറ്റവരുടെ ചികിത്സയും ദുരിതാശ്വാസ ക്യാമ്പില്‍ ആയിരിക്കുന്നവരുടെ അടിസ്ഥാന സൗകര്യം ഉള്‍പ്പെടെയുള്ള കാര്യങ്ങളും ഫലവത്തായി മുന്നോട്ടുകൊണ്ടുപോകാന്‍ പ്രാദേശിക ഭരണ സംവിധാനങ്ങളുമായി എല്ലാവരും സഹകരിച്ച് പ്രവര്‍ത്തിക്കണം. ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ദുരന്തബാധിതര്‍ക്ക് പൂര്‍ണ്ണമായും ആശ്വാസമേകാന്‍ കഴിയട്ടെ എന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?