തൃശൂര്‍: അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ കീഴിലുള്ള മെഡിക്കല്‍ കോളേജ്, നഴ്‌സിങ്ങ് കോളേജ്, നഴ്‌സിങ്ങ് സ്‌കൂള്‍, പാരാ മെഡിക്കല്‍, ആയുര്‍വേദം എന്നീ പഠന വിഭാഗങ്ങളുടെ ലൈബ്രറി, റിസര്‍ച്ച് ഡോക്യുമെന്റേഷന്‍, പ്രബന്ധരചന, പ്രസിദ്ധീകരണം എന്നീ പ്രവര്‍ത്തനങ്ങളില്‍ നിര്‍മ്മിത ബുദ്ധി അതിഷ്ടിതമായ സംവിധാനം ഉപയോഗിച്ചു തുടങ്ങി.
ഗവേഷണ പ്രബന്ധങ്ങളിലെ സിമിലാരിറ്റി, പ്ലാജിയാരിസം, എ.ഐ. ഉള്ളടക്കം എന്നിവയുടെ പരിശോധന സൗകര്യവും ഇതനുസരിച്ച് പ്രബന്ധങ്ങള്‍ വേണ്ടവിധം പരിഷ്‌കരിച്ച് നല്ല രീതിയില്‍ പ്രസിദ്ധികരിക്കുന്നതിനാവശ്യമായ ഉപദേശങ്ങളും ഇവിടെ എല്ലാ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഗവേഷകര്‍ക്കും ലഭ്യമാക്കിയിട്ടുണ്ട്.
ഏഴു ലക്ഷം രൂപ വാര്‍ഷിക വരിസംഖ്യയുള്ള സോഫ്ട് വെയറും, ഒരു കോടിയിലധികം വാര്‍ഷിക വരിസംഖ്യയുള്ള ഡേറ്റാ ബേസുകളും ആനുകാലികങ്ങളും ലൈബ്രറിയിലുണ്ടെന്ന് പ്രോഫസറും ചീഫ് ലൈബ്രേറിയനുമായ ഡോ. എ.റ്റി ഫ്രാന്‍സിസ്, പിആര്‍ഓ ജോസഫ് വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.
അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ആന്റണി മണ്ണുമ്മല്‍ സിഎംഐ, ലൈബ്രേറിയന്മാരായ ലിറ്റി വി.ജെ., ഗ്ലാഡിസ് ജോര്‍ജ്ജ്, ജിക്കോ ജെ.കോടങ്കണ്ടത്ത്, ദീപ സി.ജി, റിസര്‍ച്ച് ഓഫീസര്‍ ഡോ. ബിനിത, ബയോ – സ്റ്റാറ്റിസ്റ്റിഷ്യന്‍ വിധു ജോഷി എന്നിവരുടെ നേതൃത്വത്തിലുള്ള പരിചയ സമ്പന്നരായ പ്രൊഫഷണലുകളുടെ സേവനം ഇവിടെ ലഭ്യമാണ്.
പുറമെ നിന്നുള്ള ഗവേഷകര്‍, കോളേജ്-സര്‍വകലാശാല അധ്യാപകര്‍, ലൈബ്രേറിയന്മാര്‍, ശാസ്ത്ര ഗ്രന്ഥകാരന്മാര്‍ എന്നിവര്‍ക്ക് നാമമാത്രമായ ഫീസില്‍ ഈ സൗകര്യം ലഭ്യമാണ്. ലൈബ്രറി രാവിലെ 9 മുതല്‍ രാത്രി 9 വരെ പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9496839409; libresearch@amalaims.org.
Leave a Comment
Your email address will not be published. Required fields are marked with *