Follow Us On

06

January

2025

Monday

സെന്റ് തോമസ് ക്രിസ്ത്യന്‍ എന്‍സൈക്ലോപീഡിയ സുവര്‍ണ്ണ ജൂബിലിയില്‍

സെന്റ് തോമസ് ക്രിസ്ത്യന്‍ എന്‍സൈക്ലോപീഡിയ സുവര്‍ണ്ണ ജൂബിലിയില്‍
തൃശൂര്‍: പ്രഫ. ഡോ. ജോര്‍ജ് മേനാച്ചേരിയുടെ ‘സെന്റ് തോമസ് ക്രിസ്ത്യന്‍ എന്‍സൈക്ലോപീഡിയ’ എന്ന വിജ്ഞാന ഗ്രന്ഥ പ്രസിദ്ധീകരണത്തിന്റെ  സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനവും ഗ്രന്ഥകാരന്റെ ശതാഭിഷേകവും തൃശൂര്‍ സെന്റ് തോമസ് കോളേജ് കവിപ്രതിഭ ഹാളില്‍ നടന്നു. ഇംഗ്ലീഷ് പ്രൊഫസര്‍, പത്രപ്രവര്‍ത്തകന്‍, ചരിത്ര, പുരാവസ്തു ഗവേഷകന്‍ , ഗ്രന്ഥകാരന്‍ തുടങ്ങിയ നിലകളില്‍ പ്രശസ്തനാണ് ഡോ. ജോര്‍ജ് മേനാച്ചേരി.
സിബിസിഐ പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. സെന്റ് തോമസ് ക്രിസ്ത്യന്‍ എന്‍സൈക്ലോപീഡിയ  മൂന്നു ബൃഹത് വോള്യങ്ങള്‍  ചരിത്ര ഗവേഷകര്‍ക്ക് ഉപകരിക്കുന്ന അമൂല്യ നിധിയാണെന്ന് മാര്‍ താഴത്ത് പറഞ്ഞു. ശതാഭിഷേകത്തോട നുബന്ധിച്ച് ഡോ. മേനാച്ചേരിക്ക് മാര്‍ ആന്‍ഡ്രൂസ് താഴത്ത് വീരശൃംഖല സമ്മാനിച്ചു.
ശതാഭിഷിക്തന്‍ എന്ന പുസ്തകത്തിന്റെ പ്രകാശനവും മാര്‍ താഴത്ത് നിര്‍വഹിച്ചു. മുന്‍ എം.പി ഡോ. ചാള്‍സ് ഡയസ് അധ്യക്ഷത വഹിച്ചു. യുഎസ്, കാനഡ, യൂറോപ്പ്  തുടങ്ങിയ വിവിധ ഭൂഖണ്ഡങ്ങളിലെ യൂണിവേഴ്‌സിറ്റി റഫറന്‍സ് ലൈബ്രറികളില്‍  ലഭ്യമായ എന്‍സൈക്ലോപീഡിയ ഭാരത ക്രൈസ്തവ സമൂഹത്തിനാകെ അഭിമാനകരമാണെന്ന്   മേഘാലയ മുന്‍ മന്ത്രി ജയിംസ് സാങ്ഗ്മ മുഖ്യപ്രഭാഷണത്തില്‍  പറഞ്ഞു.
കാരുണ്യ യൂണിവേഴ്‌സിറ്റി പിവിസി ഡോ. ഇ.ജെ ജയിംസ്, സെന്റ് തോമസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മാര്‍ട്ടിന്‍ കൊളം ബ്രത്ത്, പബ്ലിക് ലൈബ്രറി സെക്രട്ടറി പ്രഫ. ജോണ്‍ സിറിയക്, റവ. ഡോ. ദേവസി പന്തല്ലൂക്കാരന്‍, റവ. ഡോ. ഫ്രാന്‍സിസ് ആളൂര്‍, തമിഴ് ചരിത്രകാരന്‍ പ്രഫ. മരിയ ലാസര്‍  (മധുര),  കെ.ടി. തോമസ് (അന്തര്‍ദേശീയ നസ്രാണി ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി), സഹൃദയവേദി വൈസ് പ്രസിഡന്റ് പ്രഫ. വി.എ വര്‍ഗീസ്, കവിയും നോവലിസ്റ്റുമായ പ്രഫ. വി.ജി തമ്പി, ഡോ. പുത്തേഴത്ത് രാമചന്ദ്രന്‍, ഡോ. ഇഗ്‌നേഷ്യസ് ആന്റണി, കലാസദന്‍ പ്രസിഡന്റ് ബാബു ജെ. കവലക്കാട്, അഡ്വ. ജോസ് ഡേവിസ് എന്നിവര്‍ പ്രസംഗിച്ചു. പുസ്തക പ്രദര്‍ശനവും ഉണ്ടായിരുന്നു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?