തലശേരി: വയനാട് ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി തലശേരി അതിരൂപത. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും ഉറ്റവരെ കാണാതായ പ്രിയപ്പെട്ടവരുടെ ദുഃഖത്തിലും തലശേരി അതിരൂപത പങ്കുചേരുന്നതായി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.
ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അതിരൂപതയുടെ സഹായസഹകരണങ്ങള്‍ മാര്‍ പാംപ്ലാനി വാഗ്ദാനം ചെയ്തു. ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുകയും പ്രിയപ്പെട്ടവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതായും ആര്‍ച്ചുബിഷപ് പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശപ്രകാരം മൊബൈല്‍ ഫ്രീസറുകള്‍ ദുരന്തസ്ഥലങ്ങളിലേക്ക് അയച്ചിട്ടുണ്ട്.
ഈശോസഭാ സ്ഥാപകന്‍ വിശുദ്ധ ഇഗ്നേഷ്യസ് ലൊയോളയുടെ തിരുനാള്‍ ദിനമായ ജൂലൈ 31-ന് തലശേരി അതിരൂപതയിലെ എല്ലാ ദൈവാലയങ്ങളിലും വയനാട് ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്കായി പ്രാര്‍ത്ഥിച്ചു. കെസിവൈഎം ഉള്‍പ്പെടെ ഭക്തസംഘടനകളുടെ നേതൃത്വത്തില്‍ വിഭവസമാഹരണം നടത്തി അതിരൂപതാതലത്തില്‍ കേന്ദ്രീകരിച്ച് സഹായമെത്തിക്കും.
Leave a Comment
Your email address will not be published. Required fields are marked with *