Follow Us On

07

January

2025

Tuesday

അല്‍ഫോന്‍സാ തീര്‍ത്ഥാടനം മൂന്നിന്

അല്‍ഫോന്‍സാ തീര്‍ത്ഥാടനം മൂന്നിന്
ചങ്ങനാശേരി: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജന്മഗൃഹത്തിലേക്കും കുടമാളൂര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്രത്തിലേക്കും ചങ്ങനാശേരി അതിരൂപത ചെറുപുഷ്പ മിഷന്‍ലീഗ് നടത്തുന്ന 36-ാം അല്‍ഫോന്‍സാ തീര്‍ത്ഥാടനം ഓഗസ്റ്റ് മൂന്നിന്. അതിരൂപതയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് പതിനായിരക്കണക്കിന് വിശ്വാസികള്‍ കാല്‍നടയായും വാഹനങ്ങളിലും തീര്‍ത്ഥാടനത്തില്‍ പങ്കുചേരും.
മൂന്നിന് 5.30-ന് അതിരമ്പുഴ, വെട്ടിമുകള്‍, ചെറുവാണ്ടൂര്‍, കോട്ടയ്ക്കപ്പുറം എന്നിവിടങ്ങളില്‍നിന്ന് അതിരമ്പുഴ മേഖലയുടെ തീര്‍ത്ഥാടനവും 5.45-ന് പാറേല്‍ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍നിന്ന് ചങ്ങനാശേരി, തുരുത്തി മേഖലകളുടെ തീര്‍ത്ഥാടനവും 6.45-ന് പനമ്പാലം സെന്റ് മൈക്കിള്‍സ് ചാപ്പലില്‍നിന്ന് കുടമാളൂര്‍ മേഖലയുടെ തീര്‍ത്ഥാടനവും ആരംഭിക്കും.
കോട്ടയം സിഎംഎസ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍നിന്ന് 8.45-ന് കോട്ടയം, നെടുംകുന്നം, മണിമല, തൃക്കൊടിത്താനം, ചെങ്ങന്നൂര്‍ മേഖലകളുടെ തീര്‍ത്ഥാടനവും 12-ന് കുറുമ്പനാടം മേഖലയുടെ തീര്‍ത്ഥാടനവും ആരംഭിക്കും.
ചങ്ങനാശേരി, തുരുത്തി മേഖലകളുടെ തീര്‍ത്ഥാടനം 1.30-ന് കുടമാളൂര്‍ ദൈവാലയത്തില്‍ എത്തിച്ചേരും. ആലപ്പുഴ, എടത്വ, പുളിങ്കുന്ന്, ചമ്പക്കുളം, മുഹമ്മ മേഖലകളിലെ തീര്‍ത്ഥാടകര്‍ വിശുദ്ധ ചാവറയച്ചന്റെ കബറിടം സ്ഥിതിചെയ്യുന്ന മാന്നാനം ആശ്രമദൈവാലയത്തില്‍ മൂന്നിന് 9.45-ന് എത്തിച്ചേരും. മധ്യസ്ഥപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് തീര്‍ത്ഥാടകര്‍ കുടമാളൂരിലേക്ക് പദയാത്രയായി നീങ്ങും. അമ്പൂരി, തിരുവനന്തപുരം, കൊല്ലം-ആയൂര്‍ മേഖലകളില്‍നിന്നുള്ള തീര്‍ത്ഥാടകരും വിവിധ സമയങ്ങളില്‍ എത്തിച്ചേരും.
കുടമാളൂര്‍ ഫൊറോന ദൈവാലയത്തില്‍ രാവിലെ ഒമ്പതുമുതല്‍ വൈകുന്നേരം നാലുവരെ നേര്‍ച്ചഭക്ഷണം വിതരണം ചെയ്യും.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?