Follow Us On

07

January

2025

Tuesday

‘റീവാംപ് വയനാട്’ പദ്ധതിയുമായി കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍

‘റീവാംപ് വയനാട്’ പദ്ധതിയുമായി കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍

കൊച്ചി: ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ദുരിതത്തിലായ വയനാട് മേഖലയില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ‘റീവാംപ് വയനാട്’ പദ്ധതിയുമായി കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍ (കെഎല്‍സിഎ). വയനാട് മേഖലയില്‍ മേപ്പാടി, ചൂരല്‍മല, മുണ്ടക്കൈ എന്നീ സ്ഥലങ്ങളില്‍ ഉണ്ടായ ദുരന്തത്തില്‍ ഇരയായവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മിക്കുന്നതിനായാണ് ‘റീവാംപ് വയനാട്’ എന്ന പദ്ധതിക്ക് കെഎല്‍സിഎ സംസ്ഥാന മാനേജിംഗ് കൗണ്‍സില്‍ യോഗം രൂപം നല്‍കിയിരിക്കുന്നത്.

വിവിധ തലങ്ങളിലുള്ള സഹകാരികളില്‍നിന്ന് സമാഹരിക്കുന്ന തുക ഉപയോഗപെടുത്തി കോഴിക്കോട് രൂപതയുമായി സഹകരിച്ച് ആവശ്യമായവര്‍ക്ക് ഭവനങ്ങള്‍ പണിത് നല്‍കുന്നതിനും മറ്റ് പുനരധിവാസ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമാണ് ഈ ഫണ്ട് വിനിയോഗിയ്ക്കുന്നത്.

കെഎല്‍സിഎ സംസ്ഥാന സമിതിയും കോഴിക്കോട് രൂപതാ സമിതിയും മറ്റു രൂപതാ സമിതികളും സഹകരിച്ചാണ് ഫണ്ട് സമാഹരണത്തിന് മുന്‍കൈ എടുക്കുന്നത്.

സഹായം ചെയ്യാന്‍ താല്പര്യമുള്ളവര്‍ക്ക് ഈ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാവുന്നതാണന്ന് കെഎല്‍സിഎ ഭാരവാഹികള്‍ അറിയിച്ചു.

Account No : 40120100123991
ISFE Code : KLGB0040120
Kerala Latin Catholic Association Calicut Diocese,
Kerala Gramin Bank, Calicut Ctiy Branch.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?