കൊച്ചി: പെരിയാറിന്റെ തീരത്തുള്ള വ്യവസായശാലകളില്‍ നിന്ന് രാസമാലിന്യം പുറന്തള്ളിയതുമായി ബന്ധപ്പെട്ട് നടന്ന മത്സ്യക്കുരുതി മൂലം ദുരിതമനുഭവിക്കുന്ന മത്സ്യക്കര്‍ഷകര്‍ക്ക് സഹായവുമായി കെസിവൈഎം. കെസിവൈഎം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തില്‍ നടത്തിയ ലൈഫ് ലൈന്‍ ഫോര്‍ പെരിയാര്‍ കാമ്പയിന്‍ വരാപ്പുഴ ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍ കെസിവൈഎം വരാപ്പുഴ അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക്കിന് മത്സ്യ കുഞ്ഞുങ്ങളെ കൈമാറി ഉദ്ഘാടനം ചെയ്തു.
കടമക്കുടി, വരാപ്പുഴ, ചേരാനല്ലൂര്‍, മുളവുകാട് പഞ്ചായത്തു കളിലെയും മരട് മുനിസിപ്പാലിറ്റിയിലെയും മത്സ്യകര്‍ഷക ര്‍ക്കാണ് 500 കരിമീന്‍ മത്സ്യക്കുഞ്ഞുങ്ങളെ വീതം നല്‍കുന്നത്. കെസിവൈഎം വരാപ്പുഴ അതിരൂപത ഡയറക്ടര്‍ ഫാ. റാഫേല്‍ ഷിനോജ് ആറാഞ്ചേരി ആമുഖ പ്രഭാഷണം നടത്തി.
കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, കെഎല്‍സിഎ വരാപ്പുഴ അതിരൂപത പ്രസിഡന്റ് സി.ജെ പോള്‍, കെസിവൈഎം ലാറ്റിന്‍ സംസ്ഥാന സമിതി വൈസ് പ്രസിഡന്റ് മീഷ്മ ജോസ്, പരിസ്ഥിതി കമ്മീഷന്‍ വരാപ്പുഴ അതിരൂപത സെക്രട്ടറി അഡ്വ. സറീന ജോര്‍ജ്,വരാപ്പുഴ അതി രൂപത യൂത്ത് കമ്മീഷന്‍ ഡയറക്ടര്‍ ഫാ. ജിജു ക്ലീറ്റസ് തിയാടി എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *