Follow Us On

17

June

2025

Tuesday

ദുരന്ത ഭൂമിയില്‍ കരുണയുടെ കൈത്താങ്ങായി എകെസിസി

ദുരന്ത ഭൂമിയില്‍ കരുണയുടെ കൈത്താങ്ങായി എകെസിസി
കല്‍പ്പറ്റ: ദുരന്തബാധിതര്‍ക്കിടയില്‍ കരുണയുടെ കരങ്ങളുമായി എകെസിസി മാനന്തവാടി രൂപത സമിതി. മേപ്പാടി ഗവ.എല്‍പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് എകെസിസിയുടെ സേവനം. ഉരുള്‍പൊട്ടി മണ്ണിനടിയിലായ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍നിന്നു രക്ഷപ്പെടുത്തിയതില്‍ 300ല്‍പരം ആളുകളാണ് ഈ ക്യാമ്പില്‍ താമസിക്കുന്നത്. നെഞ്ചകം നിറയെ വ്യഥയുമായി ക്യാമ്പില്‍ കഴിയുന്നവര്‍ക്കു ഭക്ഷണം വച്ചു വിളമ്പിയാണ് എകെസിസി കാരുണ്യപ്രവര്‍ത്തനങ്ങളില്‍ സഹകാരികളായത്. ക്യാമ്പില്‍ രണ്ട് ദിവസം ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യുന്ന ഉത്തരവാദിത്വമായിരുന്നു എകെസിസി ഏറ്റെടുടുത്തത്.
സ്ത്രീകള്‍ അടക്കം എകെസിസിയിലെ 40 പേരാണ് ദുരിതാശ്വാസ ക്യാമ്പില്‍ സേവനത്തിനെത്തിയത്. കെസിവൈഎം, മിഷന്‍ ലീഗ് പ്രവര്‍ത്തകരായ 20 ഓളം പേര്‍ ഇവരുമായി സഹകരിച്ചു. എകെസിസി ഗ്ലോബല്‍ സമിതി വൈസ് പ്രസിഡന്റ് ഡോ.കെ.പി സാജു, രൂപതാ ഡയറക്ടര്‍ ഫാ. ജോബിന്‍ മുക്കാട്ടുകാവുങ്കല്‍, പ്രസിഡന്റ് ജോണ്‍സണ്‍ തൊഴുത്തുങ്കല്‍, സെക്രട്ടറി സെബാസ്റ്റ്യന്‍ പുരയ്ക്കല്‍, വൈസ് പ്രസിഡന്റ് ലൗലി ജോസഫ്, സജി ഇരട്ടമുണ്ടയ്ക്കല്‍, സ്മിത ലിജോ, കെസി വൈഎം രൂപതാ പ്രസിഡന്റ് ജിഷിന്‍ മുണ്ടയ്ക്കാത്തടത്തില്‍, മിഷന്‍ ലീഗ് രൂപതാ പ്രസിഡന്റ് ബിനീഷ് തുമ്പിയാംകുഴി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഭക്ഷണം  വിതരണം നടത്തിയത്.
 40,000 രൂപയാണ് ക്യാമ്പില്‍ ഒരു ദിവസത്തെ ഭക്ഷണച്ചെലവ് കണക്കാക്കുന്നതെന്ന് എകെസിസി രൂപതാ പ്രസിഡന്റ് ജോണ്‍സണ്‍ തൊഴുത്തുങ്കല്‍ പറഞ്ഞു. എകെസിസി ഗ്ലോബല്‍ സമിതി പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍, ജനറല്‍ സെക്രട്ടറി ജോസുകുട്ടി ജെ. ഒഴുകയില്‍, സെക്രട്ടറിമാരായ ബെന്നി ആന്റണി, രാജേഷ് ജോണ്‍ എന്നിവര്‍  വിവിധ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?