പാലക്കാട്: സുല്‍ത്താന്‍പേട്ട് രൂപതാ സന്യാസ സംഗമം സുല്‍ത്താന്‍പേട്ട് മെത്രാസനമന്ദിരത്തില്‍ നടത്തി. സിആര്‍ഐ യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സംഗമം സുല്‍ത്താന്‍പേട്ട് രൂപത മെത്രാന്‍ ഡോ. അന്തോണി സ്വാമി പീറ്റര്‍ അബിര്‍ ഉദ്ഘാടനം ചെയ്തു. സന്യാസികള്‍ ദൈവകരുണയുടെ മുഖമാകേണ്ടവരാണെന്നു അദ്ദേഹം പറഞ്ഞു.
സിആര്‍ഐ പ്രസിഡന്റ് ഫാ. ജോസഫ് വേലിക്കകത്ത് അധ്യക്ഷത വഹിച്ചു. സുല്‍ത്താന്‍പേട്ട് രൂപതാ സിആര്‍ഐയുടെ പുതിയ പ്രസിഡന്റ് ആയി ഫാ. ജോസ് കല്ലുംപുറത്തും, ഫാ. പ്രേബിന്‍, സിസ്റ്റര്‍ പനിമയം, സിസ്റ്റര്‍ കാതറിന്‍, ഫാ. വിന്‍സെന്റ് എന്നിവരെ മറ്റു ഭാരവാഹികളായും തിരഞ്ഞെടുത്തു.
Leave a Comment
Your email address will not be published. Required fields are marked with *