Follow Us On

01

March

2025

Saturday

ചൂരല്‍മല വില്ലേജ് ഓഫീസ് പ്രവര്‍ത്തനം സെന്റ് സെബാസ്റ്റ്യന്‍സ് പാരിഷ് ഹാളില്‍

ചൂരല്‍മല വില്ലേജ് ഓഫീസ് പ്രവര്‍ത്തനം സെന്റ് സെബാസ്റ്റ്യന്‍സ് പാരിഷ് ഹാളില്‍

മേപ്പാടിയിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലും ഉരുള്‍പൊട്ടലില്‍ സര്‍വ്വതും ഉപേക്ഷിച്ച് ജീവന് വേണ്ടി പാഞ്ഞവര്‍ക്ക് അഭയ കേന്ദ്രമായത് ചൂരല്‍മല സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയായിരിന്നു. പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ ജീവന്‍ ബാക്കിയായവര്‍ക്ക് ആദ്യം അഭയമായത് ഈ പള്ളിയും പാരിഷ് ഹാളുമായിരുന്നു. അപകടം നടന്നയുടനെ പള്ളിയിലും പാരിഷ് ഹാളിലുമായാണ് എല്ലാവരെയും രക്ഷാപ്രവര്‍ത്തനം നടത്തി എത്തിച്ചത്.

ഇടവകാംഗങ്ങളായ ഒന്‍പത് പേര്‍ക്കാണ് ജീവന്‍ നഷ്ട്ടമായത്. എഴുപേരുടെ മൃതദേഹം മാത്രമാണ് കണ്ടെടുത്തതെന്ന് വികാരി ഫാ. ജിബിന്‍ വട്ടുകുളം പറഞ്ഞു. സാധാരണയായി ഞായറാഴ്ച ആഘോഷപൂര്‍വ്വകമായ കുര്‍ബാന നടക്കുമ്പോള്‍ ഇന്നലെ ചൂരല്‍മല ദേവാലയത്തില്‍ അര്‍പ്പിച്ചത് മരിച്ചവര്‍ക്ക് വേണ്ടിയുള്ള വിശുദ്ധ കുര്‍ബാന അര്‍പ്പണമായിരിന്നു. ബലിപീഠത്തിന് മുന്നില്‍ ഒന്‍പത് പേരുടെയും ഒന്നിച്ചുള്ള ഫോട്ടോ പ്രതിഷ്ഠിച്ചിരിന്നു. ഇവരെ അനുസ്മരിച്ച് ബലിയര്‍പ്പിച്ചതിന് ശേഷം പുഷ്പാര്‍ച്ചനയും നടത്തിയിരിന്നു. തുടര്‍ന്നു സെമിത്തേരിയില്‍ ഒപ്പീസ് ചൊല്ലി പ്രാര്‍ത്ഥിച്ചു.

നേരത്തെ ദുരന്തം ഉണ്ടായപ്പോള്‍ ഉറ്റവരെയും ജീവിതസമ്പാദ്യവും പ്രകൃതി തിരികെയെടുത്തപ്പോള്‍ ജീവന്‍ കൈയില്‍ പിടിച്ച് എത്തിയ ഇരുനൂറോളം പേരാണ് പള്ളിയില്‍ അഭയം തേടിയത്. ഫാ. ജിബിന്‍ വട്ടുകുളത്തിന്‍ന്റെ നേതൃത്വത്തില്‍ ഭക്ഷണവും പ്രാഥമികശുശ്രൂഷകളും ദേവാലയത്തില്‍ നിന്നു നല്‍കിയിരിന്നു. പിന്നീട് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ വൈകീട്ട് ആരംഭിച്ചപ്പോഴാണ് ദുരിതബാധിതരെ അങ്ങോട്ടേക്ക് മാറ്റിയത്. വന്‍ ദുരന്തത്തില്‍ ചൂരല്‍മല വില്ലേജ് ഓഫീസ് ഉള്‍പ്പെടെ വെള്ളത്തില്‍ മുങ്ങിപ്പോയിരിന്നു.

ജാതിമത വ്യത്യാസങ്ങള്‍ക്കപ്പുറം ഹൃദയം തകര്‍ന്ന മനുഷ്യരെ ചേര്‍ത്തുപിടിച്ച ദേവാലയത്തില്‍ പാരിഷ് ഹാളിലാണ് വില്ലേജ് ഓഫീസ് സംവിധാനങ്ങളും പഞ്ചായത്തുതല പ്രവര്‍ത്തനങ്ങളുമൊക്കെ നടക്കുന്നത് ഇപ്പോള്‍ നടക്കുന്നത്. സൈന്യത്തിന്റെയും പോലീസിന്റെയും അടക്കമുള്ള വാഹനങ്ങളുടെ പാര്‍ക്കിംഗും ഇപ്പോഴും ഇവിടെയാണ് സൈന്യം ഇടയ്ക്ക് വിശ്രമിക്കാനെത്തുന്നതും പള്ളിയിലാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?