Follow Us On

24

November

2024

Sunday

വയനാടിന് 25ലക്ഷത്തിന്റെ സഹായവുമായ ജിമ്മി ജോര്‍ജ്- പ്രചോദനം ബിഷപ് ചക്കാലയ്ക്കല്‍

വയനാടിന് 25ലക്ഷത്തിന്റെ സഹായവുമായ ജിമ്മി ജോര്‍ജ്- പ്രചോദനം ബിഷപ് ചക്കാലയ്ക്കല്‍

വയനാട് ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് നിര്‍ദ്ധിഷ്ട മലയോര ഹൈവേ റോഡിന്റെ സമീപത്തായി കാല്‍ കോടി രൂപയുടെ മൂല്യമുള്ള സ്ഥലം നല്‍കാന്‍  കൂമ്പാറ സ്വദേശി ജിമ്മി  ജോര്‍ജ് .   വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് വെക്കാന്‍ സ്ഥലം നല്‍കുമെന്ന് കോഴിക്കോട് രൂപത ബിഷപ്പ് DR.വര്‍ഗീസ് ചക്കാലക്കലിന്റെ പ്രഖ്യാപനമാണ് തന്റെ സ്ഥലം നല്കാന്‍ പ്രചോദനമായതെന്നും സ്ഥലം താന്‍ കത്തോലിക്കാ സഭയെ ഏല്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ജിമ്മി ജോര്‍ജ് കൂട്ടിചേര്‍ത്തു.

വയനാട്ടിലെ ദുരിതബാധിതര്‍ക്ക് വീട് വെക്കുന്നതിന് വേണ്ടി സ്ഥലം വിട്ടുനല്‍കാന്‍ തയാറാണെന്ന കോഴിക്കോട് രൂപതാധ്യക്ഷന്‍ ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലക്കലിന്റെ ഔദ്യോഗിക പ്രഖ്യാപനംകേട്ടപ്പോള്‍, ഞാന്‍ ചിന്തിച്ചത് രൂപതയുടെ കീഴിലുള്ള പൊതുവിലുള്ള സ്വത്ത് വിട്ടുനല്‍കണമെന്നുണ്ടെങ്കില്‍ വളരെയധികം ചര്‍ച്ചകളും തീരുമാനങ്ങളും എടുക്കേണ്ടിയിരിക്കുന്നു. സ്ഥലം വിട്ടുകൊടുക്കുന്നതിന് യാതൊരു കൂടിയാലോചനയും വേണ്ടാത്ത തനിക്കു എന്തുക്കൊണ്ട് നല്‍കിക്കൂടാ? ഈ ചിന്തപ്രകാരമാണ്  തന്റെ സ്ഥലം ദുരിതബാധിതര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചതെന്ന് ജിമ്മി പറയുന്നു.

കോഴിക്കോട് ജില്ലാ കോടതിയില്‍ 28 വര്‍ഷമായി വക്കീലായി സേവനം അനുഷ്ഠിക്കുന്ന ജിമ്മി ജോര്‍ജ് ഇപ്പോള്‍ കേരള  വാട്ടര്‍ അതോറിറ്റി ജില്ലാ സ്റ്റാന്റിംഗ് കൗണ്‍സില്‍ ആയി സേവനം ചെയ്യുകയാണ് .
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?