പാലാ: പിടിഎകള്‍ ലഹരിക്കെതിരെ വിജിലന്‍സ് സെല്ലായി പ്രവര്‍ത്തിക്കണമെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ ബിഷപ്‌സ് ഹൗസില്‍ നടന്ന പിടിഎ പ്രസിഡന്റുമാരുടെ സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. നമ്മുടെ കുട്ടികള്‍ കൈവിട്ട് പോകരുത്. സ്‌കൂളിന്റെ ഒരു വലിയ സംരക്ഷണ സമിതികൂടിയാണ് പിടിഎ. സമൂഹത്തെ നശിപ്പിക്കുന്ന ലഹരിക്കെതിരെ ഒരു ഒത്തുതീര്‍പ്പും പാടില്ലെന്നും മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു.
വിദ്യാലയ പരിസരങ്ങളില്‍ നിന്നും ലഹരി മാഫിയയെ തുരത്തണമെന്ന് പാലാ ബിഷപ്‌സ് ഹൗസില്‍ നടന്ന പിടിഎ പ്രസിഡന്റുമാരുടെ സമ്മേളനം ആവശ്യപ്പെട്ടു. എക്‌സൈസ് – പോലീസ് – ഫോറസ്റ്റ് – റവന്യു സംവിധാനങ്ങള്‍ ഇക്കാര്യത്തില്‍ നിസംഗത പാലിക്കുകയാണെന്നും ശക്തമായ നടപടി ആരംഭിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കുട്ടികളുടെ കാവല്‍ക്കാരായി രക്ഷിതാക്കള്‍ വഴിയിലിറങ്ങേണ്ട സ്ഥിതിവി ശേഷത്തിലേക്കാണ് പോകുന്നതെന്നും ഇത് ഗുരുതര പ്രത്യാ ഘാതങ്ങള്‍ ഉണ്ടാക്കുമെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.
വയനാട് ദുരന്തത്തില്‍ സമ്മേളനം അനുശോചനം രേഖപ്പെടുത്തി. പ്രസാദ് കുരുവിള പ്രവര്‍ത്തന പദ്ധതികളും പ്രമേയവും അവതരിപ്പിച്ചു. രൂപതാ വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രൂപതാ എജ്യൂക്കേഷണല്‍ ഏജന്‍സി സെക്രട്ടറി ഫാ. ജോര്‍ജ്ജ് പുല്ലുകാലായില്‍, ടെമ്പറന്‍സ് കമ്മീഷന്‍ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ഫാ. തോമസ് പുതുപ്പറമ്പില്‍, ആന്റണി മാത്യു, ജോസ് കവിയില്‍ എന്നിവര്‍ പ്രസംഗിച്ചു.
ലഹരി വസ്തുക്കളുടെ വിപണനവും സ്വാധീനവും ഉപയോഗവും അനിയന്ത്രിതമായവിധം വിദ്യാലയ പരിസ രങ്ങളില്‍ വ്യാപിച്ചിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടി സ്ഥാനത്തിലാണ് പാലാ രൂപത മുന്‍കൈ എടുത്ത് പിടിഎ പ്രസിഡന്റുമാരുടെ അടിയന്തിര സമ്മേളനം വിളിച്ചുചേര്‍ത്തത്.
Leave a Comment
Your email address will not be published. Required fields are marked with *