Follow Us On

16

September

2024

Monday

കറ്റാനം സെന്റ് സ്റ്റീഫന്‍സ് ദൈവാലയത്തിലെ ‘കുഞ്ഞുവിശുദ്ധരുടെ സംഗമം’ ശ്രദ്ധേയമായി

കറ്റാനം സെന്റ് സ്റ്റീഫന്‍സ് ദൈവാലയത്തിലെ ‘കുഞ്ഞുവിശുദ്ധരുടെ സംഗമം’ ശ്രദ്ധേയമായി
മാവേലിക്കര: കറ്റാനം സെന്റ് സ്റ്റീഫന്‍സ് മലങ്കര സുറിയാനി കത്തോലിക്കാ ദൈവാലയത്തില്‍ നടത്തിയ ‘വിശുദ്ധരുടെ സംഗമം’ ശ്രദ്ധേയമായി. സണ്‍ഡേ സ്‌കൂള്‍ ദിനത്തോടനുബന്ധിച്ച് മാവേലിക്കര ഭദ്രാസനത്തിന്റെ വിശ്വാസ പരിശീലന കേന്ദ്രമായ പ്രബോധനയുടെ ആഭിമുഖ്യത്തില്‍ ഭദ്രാസനത്തിലെ എല്ലാ ഇടവകകളിലും നടത്തിയ ‘നാമും- വിശുദ്ധര്‍’ എന്ന പരിപാടിയുടെ ഭാഗമായാണ് കറ്റാനം ഇടവകയിലും കുട്ടികള്‍ വിശുദ്ധരുടെ വേഷത്തിലെത്തിയത്.
കത്തോലിക്കാ സഭയിലെ വിശുദ്ധരുടെ വേഷവിധാനത്തില്‍ 50 കുട്ടികള്‍ എത്തി.  പരിശുദ്ധ കന്യകമറിയം മുതല്‍ ഓഗസ്റ്റ് 04 ന്  തിരുന്നാള്‍ ആഘോഷിച്ച വൈദികരുടെ മധ്യസ്ഥന്‍ വിശുദ്ധ ജോണ്‍ മരിയ വിയാനി വരെയുള്ള വിശുദ്ധരെ കുട്ടികള്‍ അവതരിപ്പിച്ചു. വ്യത്യസ്തമായ ഈ ആഘോഷം വിശ്വാസ സമൂഹത്തിന് പുതിയൊരു അനുഭവമായി മാറി.
വികാരി ഫാ. ഡാനിയേല്‍ തെക്കേടത്ത്, ഹെഡ്മാസ്റ്റര്‍ രാജു. പി. വര്‍ഗീസ്, സ്റ്റാഫ് സെക്രട്ടറി ഷൈനി സുജിന്‍, ഇടവക ട്രസ്റ്റി മാത്യു ഉമ്മന്‍, ഇടവക സെക്രട്ടറി ജിതിന്‍ ഡൊമിനിക്, സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?