Follow Us On

21

November

2024

Thursday

സാങ്കേതികവിദ്യ എത്ര വളര്‍ന്നാലും കാര്‍ഷികവൃത്തിക്ക് പകരമാകില്ല

സാങ്കേതികവിദ്യ എത്ര വളര്‍ന്നാലും കാര്‍ഷികവൃത്തിക്ക് പകരമാകില്ല
പാലാ: സാങ്കേതികവിദ്യ എത്ര വളര്‍ന്നാലും കാര്‍ഷികവൃത്തിക്ക് പകരമാകില്ലെന്നും നാട്ടില്‍ സമൃദ്ധി ഉണ്ടാകണമെങ്കില്‍ നല്ല കര്‍ഷകര്‍ ഉണ്ടാകണമെന്നും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കത്തോലിക്കാ കോണ്‍ഗ്രസ് പാലാ രൂപതാ സമിതി നടത്തുന്ന പത്താമത് അടുക്കളത്തോട്ട മത്സരത്തിന്റെ ഭാഗമായ വിത്ത് വിതരണം പാലാ ബിഷപ്‌സ് ഹൗസില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ ചെറുപ്പകാലത്ത് മാതാപിതാക്കന്മാരോടൊപ്പം കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്നതിന്റെ ഓര്‍മകള്‍ മാര്‍ കല്ലറങ്ങാട്ട് പങ്കുവെച്ചു. പാലാ രൂപതയുടെ ജൂബിലി വര്‍ഷത്തില്‍ നടക്കുന്ന അടുക്കളത്തോട്ട മത്സരത്തില്‍ രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിരം കുടുംബങ്ങളെ പങ്കെടുപ്പിക്കാനാണ് കത്തോലിക്കാ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. കാര്‍ഷിക സംസ്‌കാരം എല്ലാവരിലും എത്തിക്കാനും, പുതു തലമുറയെ കൃഷി പരിചയപ്പെടുത്തുന്നതിനും, പച്ചക്കറി ഉത്പാദന മേഖലയില്‍ സ്വയം പര്യാപ്തത നേടുന്നതിനുമാണ് ഈ മത്സരം.
ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുന്ന മത്സരങ്ങളില്‍ മുന്‍ വര്‍ഷങ്ങളിലും വലിയ ജനപങ്കാളിത്തം ഉണ്ടായിരുന്നു. രൂപതാ പ്രസിഡന്റ് ഇമ്മാനുവേല്‍ നിധീരി അധ്യക്ഷത വഹിച്ചു.  ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍, റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ജോസ് വട്ടുകുളം, ജോയി കെ. മാത്യു കണിപറമ്പില്‍, ടോമി കണ്ണീറ്റുമാലില്‍, ആന്‍സമ്മ സാബു,  സി.എം ജോര്‍ജ്, പയസ് കവളംമാക്കല്‍, ജോണ്‍സണ്‍ ചെറുവള്ളി, സാബു പൂണ്ടിക്കുളം, ജോബിന്‍ പുതിയിടത്തു ചാലില്‍, ബെന്നി കിണറ്റുകര, രജേഷ് പാറയില്‍, എഡ്വിന്‍ പാമ്പാറ, ലിബി മണിമല തുടങ്ങിയവര്‍ സംസാരിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?