Follow Us On

16

September

2024

Monday

ചെമ്പേരി ലൂര്‍ദ് മാതാ ഫൊറോന ദൈവാലയത്തിന്റെ ബസിലിക്ക പദവി പ്രഖ്യാപനം ഓഗസ്റ്റ് 14-ന്

ചെമ്പേരി ലൂര്‍ദ് മാതാ ഫൊറോന ദൈവാലയത്തിന്റെ ബസിലിക്ക പദവി പ്രഖ്യാപനം ഓഗസ്റ്റ് 14-ന്
കണ്ണൂര്‍: തലശേരി അതിരൂപതയിലെ ചെമ്പേരി ലൂര്‍ദ് മാതാ ഫൊറോന ദൈവാലയത്തിന് ബസിലിക്ക പദവി പ്രഖ്യാപനം ഓഗസ്റ്റ് 14-ന് നടക്കും. സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കുന്ന പൊന്തിഫിക്കല്‍ വിശുദ്ധ കുര്‍ബാനയിലാണ് ദൈവാലയത്തെ ബസിലിക്കയായി ഉയര്‍ത്തുന്നത്.
ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി മുഖ്യസഹകാര്‍മികനാകും. എമരിറ്റസ് ആര്‍ച്ചുബിഷപ്പും അതിരൂപതയുടെ പ്രഥമ ആര്‍ച്ചുബിഷപ്പുമായ മാര്‍ ജോര്‍ജ് വലിയമറ്റം, ആര്‍ച്ചുബിഷപ് എമരിറ്റസ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്, ബിഷപുമാരായ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, ഡോ. അലക്‌സ് വടക്കുംതല, ഡോ. ജോസഫ് മാര്‍ തോമസ്, മാര്‍ ലോറന്‍സ് മുക്കുഴി, മാര്‍ ജോസഫ് അരുമച്ചാടത്ത്, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, മാര്‍ ജോസ് പൊരുന്നേടം, മാര്‍ അലക്‌സ് താരാമംഗലം, മാര്‍ ജോസഫ് പണ്ടാരശേരില്‍ എന്നിവര്‍ തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കും.
ബസിലിക്കയായി ഉയര്‍ത്തുന്ന മാര്‍പാപ്പയുടെ ലത്തീനിലുള്ള പ്രഖ്യാപനം തലശേരി അതിരൂപതാ ചാന്‍സലര്‍ റവ. ഡോ. ജോസഫ് മുട്ടത്തുകുന്നേല്‍ വായിക്കും. ഇതിന്റെ മലയാള പരിഭാഷ റവ. ഡോ. ജോസഫ് കാക്കരമറ്റം വായിക്കും.
തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനം മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യും. ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി അധ്യക്ഷതവഹിക്കും. മാര്‍ ജോര്‍ജ് വലിയമറ്റം ലോഗോ പ്രകാശനം നടത്തും. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, മന്ത്രി റോഷി അഗസ്റ്റിന്‍, കെ. സുധാകരന്‍ എംപി, സണ്ണി ജോസഫ് എംഎല്‍എ, സജീവ് ജോസഫ് എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി, ഇടവക കോ-ഓര്‍ഡിനേറ്റര്‍ സുനില്‍ നായിപുരയിടത്തില്‍ എന്നിവര്‍ സമ്മേളനത്തില്‍ പ്രസംഗിക്കും.  മോണ്‍. ആന്റണി മുതുകുന്നേല്‍ സ്വാഗതവും റെക്ടര്‍ ഫാ. ജോര്‍ജ് കാഞ്ഞിരക്കാട്ട് നന്ദിയും അര്‍പ്പിക്കും.
1948-ല്‍ കോഴിക്കോട് ലത്തീന്‍ രൂപതയുടെ കീഴില്‍ സ്ഥാപിതമായ ചെമ്പേരി ഇടവക സ്ഥാപനത്തിന്റെ പ്ലാറ്റിനം ജൂബിലിയിലാണ്. ബസിലിക്കാ പ്രഖ്യാപനത്തിനും ദൈവാലയ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും റെക്ടര്‍ ഫാ. ജോര്‍ജ് കാഞ്ഞിരക്കാട്ടിന്റെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ നടന്നുവരുന്നു. 1400-ലധികം കത്തോലിക്കാ കുടുംബങ്ങള്‍ ചെമ്പേരി ഇടവകയിലുണ്ട്.
മാര്‍പാപ്പ പള്ളി എന്ന പദവിയാണ് ബസിലിക്ക നാമത്തോടെ ലഭിക്കുന്നത്. മാര്‍പാപ്പ ഒരു സ്ഥലം സന്ദര്‍ശിക്കുമ്പോള്‍ ബസിലിക്കയില്‍വച്ചാണ് വിശ്വാസികളോട് സംവദിക്കുക. റോമിലെ നാല് ബസിലിക്കകളാണ് മേജര്‍ ബസിലിക്കകള്‍ ആയിട്ടുള്ള ദൈവാലയങ്ങള്‍. ലോകത്തെ മറ്റെല്ലാം മൈനര്‍ ബസിലിക്കകളാണ്. ഭാരതത്തില്‍ 32 മൈനര്‍ ബസിലിക്കകള്‍ ഉണ്ട്. ഇവ ലത്തീന്‍ സഭയില്‍-27, സീറോ മലബാര്‍ സഭയില്‍ നാല്, സീറോ മലങ്കരയില്‍ ഒന്നുമാണ്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?