Follow Us On

16

June

2025

Monday

ജയിച്ചാലും തോറ്റാലും നന്നായി ഓടുക; അങ്ങനെ ദൈവത്തെ മഹത്വപ്പെടുത്തുക ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവിന്റെ വാക്കുകള്‍

ജയിച്ചാലും തോറ്റാലും നന്നായി ഓടുക; അങ്ങനെ ദൈവത്തെ മഹത്വപ്പെടുത്തുക  ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവിന്റെ വാക്കുകള്‍

പാരിസ്: ”നാം ചെയ്യാനായി നിയോഗിക്കപ്പെട്ട കാര്യങ്ങള്‍ നന്നായി ചെയ്യുക. അത് ദൈവത്തെ സന്തോഷിപ്പിക്കും. ജയിച്ചാലും തോറ്റാലും നന്നായി ഓടുക. അങ്ങനെ  ദൈവത്തെ മഹത്വപ്പെടുത്തുക.” പാരിസ് ഒളിമ്പിക്‌സിലെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ തന്റെ തന്നെ ഒളിമ്പിക്‌സ് റിക്കാര്‍ഡ് തിരുത്തി സ്വര്‍ണമെഡല്‍ നേടിയ സിഡ്‌നി മക്ലോഗ്ലിന്‍ ലെവ്‌റോണിന്റെ വാക്കുകളാണിത്.

ന്യൂ ജേഴ്‌സിയിലെ സ്‌കോച്ച് പ്ലെയിന്‍സിലുള്ള യൂണിയന്‍ കാത്തലിക്ക് ഹൈസ്‌കൂളില്‍ നിന്ന്  സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച സിഡ്‌നി മക്ലോഗ്ലിന്‍ ദൈവവചനം പങ്കുവച്ചും പരസ്യമായി ദൈവത്തിന് നന്ദി പറഞ്ഞും സോഷ്യല്‍ മീഡിയയിലൂടെ എപ്പോഴും ദൈവത്തെ മഹത്വപ്പെടുത്തുന്ന വ്യക്തിയാണ്. പാരിസ് ഒളിമ്പിക്‌സിന് യോഗ്യത നേടിയ ശേഷം സിഡ്‌നി മക്ലോഗ്ലിന്‍ നടത്തിയ പ്രതികരണവും ദൈവത്തിന് മഹത്വം എന്നായിരുന്നു. ക്രിസ്തുവിലൂടെ എല്ലാ കാര്യങ്ങളും സാധിക്കുമെന്ന് അന്ന് പ്രത്യാശ പ്രകടിപ്പിച്ച താരം ഇന്ന് സ്വന്തം റിക്കോര്‍ഡ് തിരുത്തിക്കൊണ്ടാണ് 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണമെഡല്‍ സ്വന്തമാക്കിയിരിക്കുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?