വാഷിംഗ്ടണ്‍ ഡിസി: മതസ്വാതന്ത്ര്യം ഏറ്റവുമധികം ഹനിക്കപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെയും ഉള്‍പ്പെടുത്തണമെന്ന് വടക്കേ അമേരിക്കയിലെ ഇന്തോ-അമേരിക്കന്‍ ക്രൈസ്തവ സംഘടനകളുടെ കൂട്ടായ്മയായ ‘ഫിയകോന’- യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനോട് ആവശ്യപ്പെട്ടു. 2023-ല്‍ ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെ 1570 അക്രമങ്ങള്‍ രേഖപ്പെടുത്തിയതായി കൂട്ടായ്മ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന് അയച്ച കത്തില്‍ വ്യക്തമാക്കി. 2022-ല്‍ 1198 അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൂന്ന് ആര്‍ച്ചുബിഷപ്പുമാരും 18 ബിഷപ്പുമാരും വ്യത്യസ്ത സഭകളിലെയും റീത്തുകളിലെയും 167 വൈദികരും 40 ക്രൈസ്തവ സംഘടനാ നേതാക്കളുമടക്കം 300ലധികം നേതാക്കളാണ് കത്തില്‍ ഒപ്പുവച്ചിരിക്കുന്നത്.
ഏഷ്യയിലെ യുഎസിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയായ ഇന്ത്യ, ക്രൈസ്തവര്‍ ഏറ്റവുമധികം ഭീഷണി നേരിടുന്ന ജനാധിപത്യ രാജ്യം കൂടിയാണെന്ന് കൂട്ടായ്മയുടെ ബോര്‍ഡ് മെമ്പറും ഏഷ്യാ മേഖല കൈകാര്യം ചെയ്യുന്ന മാധ്യമപ്രവര്‍ത്തകനുമായ പീറ്റര്‍ ഫ്രഡ്‌റിച്ച് പറഞ്ഞു. ഇതുവരെ ഇന്ത്യയിലെ ക്രൈസ്തവപീഡനത്തെക്കുറിച്ച് നിശബ്ദമായിരുന്ന യുഎസ് സഭയിലെ നേതാക്കള്‍ ഇന്ത്യയിലെ പീഡിത ക്രൈസ്തവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നത് ഒരു പുതിയ തുടക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ മതവിഭാഗങ്ങള്‍ക്കും തുല്യമായ മനുഷ്യാവകാശങ്ങള്‍ ലഭ്യമാക്കുവാന്‍ ഇന്ത്യന്‍ ഗവണ്‍മെന്റിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെടുന്ന കത്തില്‍ സീറോ മലബാര്‍ സഭയുടെ ചിക്കാഗോ രൂപത മെത്രാനായ മാര്‍ ജോയ് ആലപ്പാട്ടും ഒപ്പുവച്ചിട്ടുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *