Follow Us On

02

June

2025

Monday

‘പിശാച് തുടലില്‍ കെട്ടിയ നായയെ പോലെ; പക്ഷേ വായില്‍ കയ്യിടരുത്’ അര്‍ജന്റീയിലെ ഭൂതോച്ചാടകന്റെ വാക്കുകള്‍

‘പിശാച് തുടലില്‍ കെട്ടിയ നായയെ പോലെ; പക്ഷേ വായില്‍ കയ്യിടരുത്’ അര്‍ജന്റീയിലെ ഭൂതോച്ചാടകന്റെ വാക്കുകള്‍

ബ്യൂണസ് അയേഴ്‌സ്: പിശാച് തുടലില്‍ കെട്ടിയ നായയെ പോലെയാണെന്ന് പറഞ്ഞത് വിശുദ്ധ അഗസ്റ്റിനാണ്. ചങ്ങലയില്‍ ബന്ധിച്ചിരിക്കുന്ന നായക്ക് നിങ്ങളെ ഒന്നും ചെയ്യാന്‍ കഴിയുകയില്ല. എന്നാല്‍ അതിന്റെ വായില്‍ കയ്യിടരുതെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് അര്‍ജന്റീനയിലെ ഭൂതോച്ചാടകനായ ഫാ. മിഗുവല്‍ താമാഗ്നോ.

ദൈവത്തോട് ചേര്‍ന്ന് കൂദാശ ജീവിതം നയിക്കുന്നവര്‍, വിവിധ പാപങ്ങളിലൂടെ പിശാചിന് ജീവിതത്തിലേക്ക് കടന്നുവരുവാനുള്ള അവസരം കൊടുക്കുന്നവരേക്കാള്‍ സുരക്ഷിതരാണെന്ന് ഫാ. മിഗുവല്‍ നമ്മെ ഓര്‍മിപ്പിക്കുന്നു. വിശുദ്ധ ജോണ്‍ മരിയ വിയാനിയെപ്പോലുള്ള വിശുദ്ധര്‍ക്കും പിശാചില്‍ നിന്ന് വലിയ വെല്ലുവിളികള്‍ നേരിടേണ്ടതായി വന്നിട്ടുണ്ട്.  സാത്താനും എല്ലാ ദുഷ്ടാരൂപികളും സൃഷ്ടികളാണെന്നും ദൈവം തിന്മയെ കീഴടക്കുമെന്നും നാം എപ്പോഴും ഓര്‍മിക്കണമെന്ന് ഫാ. മിഗുവല്‍ പറയുന്നു.

അര്‍ജന്റീയിലെ  ചാസ്‌കോമുസ് രൂപതയില്‍ പുതിയതായി ആരംഭിച്ച കണ്‍സലേഷന്‍ മിനിസ്ട്രിയുടെ ഭാഗമായാണ് ഫാ. മിഗുവലിന്റെ ശുശ്രൂഷകള്‍ നടത്തുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?