അങ്കമാലി: ഡ്രൈ ഡേ പിന്‍വലിക്കുന്നതടക്കം മദ്യനയത്തില്‍ മാറ്റംവരുത്തുന്നത് മദ്യ മുതലാളിമാരെ സഹായിക്കാനാണെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍.
മദ്യ രഹിത കേരളം, നവകേരളം എന്ന മുദ്രവാക്യമുയര്‍ത്തി അധികാരത്തില്‍ വന്ന സര്‍ക്കാര്‍ മദ്യാസക്ത കേരളമാണ് ഇപ്പോള്‍ സൃഷ്ടിക്കുന്നത്. മനുഷ്യന്റെ ബലഹീനതയെ പരമാവധി ചൂഷണം ചെയ്ത് ഖജനാവ് നിറയ്ക്കാനാണ് സര്‍ക്കാര്‍ നീക്കം. ജനങ്ങളുടെ ദുരിതങ്ങള്‍ കണ്ട് ജനപക്ഷത്ത് നിന്നുള്ള മദ്യനയമാണ് സര്‍ക്കാര്‍ അവലംബിക്കേണ്ടതെന്ന് അഡ്വ. ചാര്‍ളി പോള്‍ പറഞ്ഞു.
കേരള മദ്യവിരുദ്ധ ഏകോപന സമിതി എറണാകുളം ജില്ലാ പ്രസിഡന്റ് ഷൈബി പാപ്പച്ചന്‍ അധ്യക്ഷത വഹിച്ചു. വിവിധ മദ്യ-ലഹരി വിരുദ്ധ സംഘടനകളുടെ ഭാരവാഹികളായ കുരുവിള മാത്യൂസ്, ജോയി അയിരൂര്‍, ജെയിംസ് കോറമ്പേല്‍, പി.ഐ. നാദിര്‍ഷ, റോയി പടയാട്ടി, കെ.വി. ജോണി, സുഭാഷ് ജോര്‍ജ്, ജോഷി പറോക്കാരന്‍, തോമസ് മറ്റപ്പിള്ളി, എം.പി ജോസി, ബെന്നി പൈനാടത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *