Follow Us On

20

April

2025

Sunday

ഡോ. ഡെന്നിസ് കുറുപ്പശേരി കണ്ണൂര്‍ രൂപതാ സഹായ മെത്രാന്‍

ഡോ. ഡെന്നിസ് കുറുപ്പശേരി കണ്ണൂര്‍ രൂപതാ സഹായ മെത്രാന്‍
കണ്ണൂര്‍: കണ്ണൂര്‍ രൂപതയുടെ സഹായ മെത്രാനായി മോണ്‍. ഡോ. ഡെന്നിസ് കുറുപ്പശേരിയെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. നിയമന വാര്‍ത്ത വത്തിക്കാനിലും, തല്‍സമയം കണ്ണൂര്‍ രൂപത ആസ്ഥാനത്തും വായിച്ചു.
വത്തിക്കാന്റെ മാള്‍ട്ടയിലെ നയതന്ത്രകാര്യാലയത്തില്‍ പേപ്പല്‍ പ്രതിനിധിയുടെ ഫസ്റ്റ് അസിസ്റ്റന്റ് ആയി സേവനം ചെയ്തു വരുമ്പോഴാണ് പുതിയ നിയോഗം ഡോ. ഡെന്നിസ് കുറുപ്പശേരിയെ തേടിയെത്തിയത്.
കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം രൂപതയിലെ പുരാതനമായ പള്ളിപ്പുറം മഞ്ഞുമാതാ ഇടവകയില്‍ 1967 ഓഗസ്റ്റ് നാലിനാണു ജനനം. പരേതനായ കുറുപ്പശേരി സ്റ്റാന്‍ലിയുടെയും ഷേര്‍ളിയുടെയും ഏഴു മക്കളില്‍ നാലാമനാണ് ഡോ. ഡെന്നിസ്. ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ദൈവശാസ്ത്രത്തിലും കേരള യൂണിവേഴ്സിറ്റിയില്‍ നിന്നും തത്വശാസ്ത്രത്തിലും ബിരുദവും റോമിലെ ഉര്‍ബന്‍ യൂണിവേര്‍സിറ്റിയില്‍ നിന്നും കാനന്‍ നിയമത്തില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടിയിട്ടുണ്ട്.
1991 ഡിസംബര്‍ 23 നാണു കോട്ടപ്പുറം രൂപതക്കുവേണ്ടി പുരോഹിതനായി അഭിഷിക്തനായത്. തുടര്‍ന്ന്, തുരുത്തിപ്പുറം സെന്റ് ഫ്രാന്‍സിസ് ഇടവകയില്‍ സഹവികാരിയായും കടവാല്‍തുരുത്തു വിശുദ്ധ കുരിശിന്റെ ഇടവക, പുല്ലുറ്റു സെന്റ് ആന്റണീസ് എന്നിവിടങ്ങളില്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ആയും വികാരിയായും 1997 വരെ സേവനം അനുഷ്ടിച്ചു.
കോട്ടപ്പുറം രൂപത മുഖപത്രം ദിദിമുസിന്റെ പത്രാധിപരായിരുന്ന ഡോ. ഡെന്നിസ് കുറുപ്പശേരി 2001 മുതലാണ് വത്തിക്കാന്റെ നയതന്ത്രവിഭാഗത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. ആഫ്രിക്കയിലെ ബുറുണ്ടിയിലായിരുന്നു ആദ്യ നിയമനം. പിന്നീട്, ഈജിപ്റ്റ്, തായ്‌ലാന്റ്, ചെക്ക് റിപ്പുബ്ലിക്, അഫ്രിക്കയിലെ ഗാബോണ്‍ എന്നീ നയതന്ത്ര കാര്യാലയങ്ങളില്‍ പ്രവര്‍ത്തിച്ചു. 2017 മുതല്‍ അമേരിക്കയിലെ വത്തിക്കാന്‍ എംബസിയില്‍ പേപ്പല്‍ നുണ്‍ഷിയോ കഴിഞാല്‍ കൂടുതല്‍ ഉത്തരവാദിത്വമുള്ള ഫസ്റ്റ് അസിസ്റ്റന്റായിരുന്നു മോണ്‍. ഡെന്നിസ്.  2021 മുതലാണ് മാള്‍ട്ടായിലെ ദൗത്യം ലഭിച്ചത്.  മെത്രാഭിഷേക ചടങ്ങിന്റെ തീയതി പിന്നീട് തീരുമാനമെടുക്കും.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Don’t want to skip an update or a post?