മലയാളം ഉള്‍പ്പെടെ ഇരുപത്തിയഞ്ചില്‍ അധികം ഭാഷകളില്‍ ബൈബിള്‍ വായിക്കാനും കേള്‍ക്കാനുമുള്ള ‘ബൈബിള്‍ഓണ്‍’ -BibleOn- ആപ്ലിക്കേഷന്റെ പുതിയ വേര്‍ഷന്‍ പുറത്തിറക്കി. ആന്‍ഡ്രോയ്ഡിലും,ആപ്പിള്‍ അപ്ലിക്കേഷന്‍സിലും ലഭ്യമാണ്. ഇത്രയധികം ഭാഷകളില്‍ കത്തോലിക്ക ബൈബിള്‍ ലഭിക്കുന്ന ഒരു മൊബൈല്‍ ആപ്പ് ആദ്യമായിട്ടാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്
വായിക്കാനും കേള്‍ക്കാനും കഴിയുന്ന വിധത്തില്‍ ഗ്രന്ഥ രൂപത്തിലും, ഓഡിയോ രൂപത്തിലുമുള്ള ബൈബിള്‍ മൊബൈല്‍ ആപ്പായാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ‘ലോകം മുഴുവന്‍ ദൈവവചനം എത്തിക്കുക’ എന്ന ലക്ഷ്യത്തോടുകൂടി രണ്ടായിരത്തോളം ഭാഷകളിലുള്ള ബൈബിളിന്റെ പകര്‍പ്പുകളും അവയുടെ ശബ്ദരേഖകളും ഉള്‍കൊള്ളാവുന്ന രീതിയില്‍ ആണ് ഈ മൊബൈല്‍ അപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്
ഒരു അദ്ധ്യായം കഴിയുമ്പോള്‍ അടുത്ത അദ്ധ്യായം ഓട്ടോപ്ലേ മോഡില്‍ വരുന്ന ക്രമത്തിലും, കേള്‍വി സമയം ഇഷ്ടാനുസരണം ക്രമപെടുത്തുവാനും, പ്ലെയിംഗ് സ്പീഡ് കൂട്ടുകയും കുറക്കുകയും, ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമല്ലെങ്കിലും ഒരിക്കല്‍ ഡൗണ്‌ലോഡ് ചെയ്ത ഭാഷയില്‍ വീണ്ടും വായിക്കാനും കേള്‍ക്കാനുമുള്ള സംവിധാനവും, ഓരോരുത്തര്‍ക്കും ആകര്‍ഷകമായ രീതിയില്‍ വചനം ചിത്രങ്ങളോട് ഒപ്പം പങ്കുവയ്ക്കുവാനുള്ള സൗകര്യവും, പല ഭാഷകളിലുള്ള ബൈബിള്‍ ഒരേസമയം താരതമ്യം ചെയ്ത് വായിക്കാനും, കാറിലെ ഓഡിയോ സംവിധാനവുമായി ബന്ധിപ്പിക്കാനുള്ള സൗകര്യവും ഈ ആപ്പില്‍ ലഭ്യമാണ്.
ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ താഴെ നല്‍കിയിരിക്കുന്ന ലിങ്ക് വഴിയോ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ നിങ്ങളുടെ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്.
Leave a Comment
Your email address will not be published. Required fields are marked with *