പാലാ: ഒന്നിച്ചു ചിന്തിക്കാനും ഒപ്പം നടക്കാനും ആഹ്വാനം ചെയ്ത് സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. സീറോമലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ലിയുടെ അഞ്ചാമത് സമ്മേളനത്തില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഓഗസ്റ്റ് 22നു വ്യാഴാഴ്ച പാലാ അല്‍ഫോന്‍സ്യന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റിയുട്ടില്‍ സഭാ അസംബ്ലി ആരംഭിച്ചു.
കൂട്ടായ്മയുടെ സ്വഭാവം മുറുകെപ്പിടിച്ച് സ്വത്വബോധത്തോടെ സഭാമാതാവിനോടുള്ള പ്രതിബദ്ധതയില്‍ മുന്നേറാന്‍ ഈ സഭായോഗം സഹായിക്കട്ടെയെന്നു മാര്‍ തട്ടില്‍ പ്രത്യാശ പ്രകടിപ്പിച്ചു. കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അസംബ്ലിയംഗങ്ങള്‍ക്കുള്ള പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
സീറോമലബാര്‍സഭയുടെ അടുത്ത അഞ്ചുവര്ഷങ്ങ ളിലേക്കുള്ള കര്‍മ്മപദ്ധതി തയാറാക്കാനുള്ള പഠനത്തിന്റെയും പ്രാര്‍ത്ഥനയുടെയും ദിനങ്ങളാണ് ഇനിയുള്ളത്. 23 ശനിയാഴ്ച പ്രഭാത പ്രാര്‍ത്ഥനയ്ക്കും വി. കുര്‍ബാനയ്ക്കും മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ തട്ടില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. ഒമ്പതുമണിക്ക് അസംബ്ലിയുടെ ഔദ്യോഗികമായ ഉദ്ഘാടന സമ്മേളനം നടക്കും. മാര്‍ റാഫേല്‍ തട്ടിലിന്റെ അധ്യക്ഷതയില്‍ ഇന്ത്യയുടെ അപ്പസ്തോലിക്ക് നുണ്‍ഷിയോ ആര്‍ച്ചുബിഷപ് ഡോയ ലിയോ പോള്‍ദോ ജിറേലി ഉദ്ഘാടനം നിര്‍വഹിക്കും.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുഗ്രഹപ്രഭാഷണം നടത്തും. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും യാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ മലങ്കര മെട്രോപൊളിറ്റന്‍ ആര്‍ച്ചുബിഷപ് ജോസഫ് മാര്‍ ഗ്രിഗോറിയോസും ആശംസകളര്‍പ്പിച്ചു സംസാരിക്കും. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് സ്വാഗതമാശംസിക്കുകയും മുഖ്യവികാരി ജനറല്‍ റവ.ഡോ. ജോസഫ് തടത്തില്‍ ചടങ്ങില്‍ കൃതജ്ഞ തയര്പ്പിക്കുകയും ചെയ്യും.
തുടര്‍ന്ന് പ്രവര്‍ത്തനരേഖയിലെ വിവിധ വിഷയങ്ങളിന്മേല് പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്യും. ഉച്ചകഴിഞ്ഞു മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ സഭയുടെ തലവന്‍ ബസേലിയോസ് മാര്‍ത്തോമാ തൃദീയന്‍ പ്രതിനിധികളെ അഭിസംബോധന ചെയ്തു സംസാരിക്കും. മേജര്‍ ആര്‍ച്ചുബിഷപ് എമിരറ്റസ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് അസംബ്ലിയുടെ ആദരവ് സമര്‍പ്പിക്കും.
Leave a Comment
Your email address will not be published. Required fields are marked with *