Follow Us On

21

November

2024

Thursday

വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങള്‍ ഉദയംപേരൂര്‍ സൂനഹദോസിന്റെ പ്രസക്തിക്ക് അടിവരയിടുന്നു: ആര്‍ച്ചുബിഷപ് ഡോ. കളത്തിപ്പറമ്പില്‍

വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങള്‍ ഉദയംപേരൂര്‍ സൂനഹദോസിന്റെ പ്രസക്തിക്ക് അടിവരയിടുന്നു: ആര്‍ച്ചുബിഷപ് ഡോ. കളത്തിപ്പറമ്പില്‍
കൊച്ചി: വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങള്‍ഉദയംപേരൂര്‍ സൂനഹദോസിന്റെ കാലാതിവര്‍ത്തിയായ പ്രസക്തിക്ക് അടിവരയിടുന്നു എന്ന് വരാപ്പുഴ ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. സൂനഹദോസിന്റെ 425-ാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ‘ഉദയംപേരൂര്‍ കാനോനകള്‍ – ആധുനിക മലയാള ഭാഷാന്തരണം’ എന്ന ഗ്രന്ഥം ജസ്റ്റിസ് മേരി ജോസഫിന് ആദ്യപ്രതി നല്‍കി ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പ്രകാശനം ചെയ്തു.
മലയാളഭാഷാസാഹീത്യ രംഗത്ത് നാഴികകല്ലായി മാറുന്ന അമൂല്യനിധിയാണ് ഷെവലിയര്‍ ഡോ. പ്രീ മൂസ് പെരിഞ്ചേരി വര്‍ഷങ്ങളുടെ അദ്ധ്യാനഫലമായി നിര്‍വ്വഹിച്ച ആധുനിക മലയാളഭാഷാന്തരണമെന്ന് മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. സൂനഹദോസ് കാനോനകളെ മുന്നോട്ടു വയ്ക്കുന്ന നവോത്ഥാന ചിന്തകളും, അത് മലയാള ഗദ്യസാഹിത്യത്തിനു നല്‍കിയ അതുല്യ സംഭാവനകളില്‍ വിശ്വാസജീവിതത്തില്‍ ചെലുത്തിക്കൊണ്ടിരിക്കുന്ന സ്വാധീനവും ഇന്നും അത്രമേല്‍ നിര്‍ണ്ണായകങ്ങളാണെന്ന്  ഡോ. കളത്തിപ്പറമ്പില്‍ വിശദീകരിച്ചു.
പാലാരിവട്ടം പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്ററില്‍  നടന്ന സമ്മേളനം പ്രതിപക്ഷ നോതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ക്രൈസ്തവ ജീവിതക്രമത്തിന്റെയും സംസ്‌ക്കാരത്തിന്റെയും മാനിഫസ്റ്റോയാണ് ഉദയംപേരൂര്‍ സൂനഹദോസിന്റെ കാനോനകളെന്ന് വി.ഡി സതീശന്‍ പറഞ്ഞു. തീര്‍ത്തും അപരിഷ്‌കൃതമായ സാമൂഹിക സാഹചര്യങ്ങളില്‍ ക്രൈസ്തവ വിശ്വാസത്തിന്റെ സ്വതബോധത്തിലേക്ക് സമൂഹത്തെ നയിക്കാന്‍ സൂനഹദോസിന് കഴിഞ്ഞുവെന്ന് വി. ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.
കെആര്‍എല്‍സിബിസി ഹെറിറ്റേജ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല, സെക്രട്ടറി ഫാ. ഡോ. ആന്റണി പാട്ടപ്പറമ്പില്‍, ഷെവലിയാര്‍ ഡോ. പ്രീമൂസ് പെരിഞ്ചേരി  എന്നിവര്‍ പ്രസംഗിച്ചു.
ഉദയംപേരൂര്‍ നിത്യസഹായമാതാ ദൈവാലയത്തില്‍ നിന്ന് ഉദയംപേരൂര്‍ സൂനഹദോസ് പള്ളിയിലേക്കും തുടര്‍ന്ന് പി.ഒ.സി- യിലേക്കും നടത്തിയ വിളംബര ഘോഷയാത്രയോടെയായിരുന്നു ആഘോഷങ്ങളുടെ തുടക്കം. തുടര്‍ന്ന് നടന്ന ചരിത്ര വിചാരസദസില്‍ മുന്‍ വിവരാവകാശ കമ്മീഷണര്‍ ഡോ. കുര്യാസ് കുമ്പളക്കുഴി (ഉദയംപേരൂര്‍ സൂനഹദോസ് – നവോത്ഥാന സമാരംഭം), കേരള നോളജ് ഇക്കോണമി മിഷന്‍ ഡയറക്ടര്‍ ഡോ. പി. എസ്. ശ്രീകല  (മലയാളത്തിലെ ആദ്യ സമ്പൂര്‍ണ്ണ ഗദ്യരചന), ഇന്ത്യന്‍ കാത്തലിക് പ്രസ് അസോസിയേഷന്‍ പ്രസിഡന്റ് ഇഗ്‌നേഷ്യസ് ഗൊണ്‍സാല്‍വസ് (കാലാവര്‍ത്തിയായ കാനോനകള്‍) എന്നിവര്‍ വിഷയാവതരണം നടത്തി.
കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ മോഡറേറ്ററായിരുന്നു.  കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ഫാ. യേശുദാസ് പഴംമ്പിള്ളി, അഡ്വ. ഷെറി ജെ. തോമസ്, ഫാ. ഫ്രാന്‍സീസ്  സേവ്യര്‍, ഡോ. ചാള്‍സ് ഡയസ്, ഫാ. തോമസ് തറയില്‍, ഷേര്‍ളി സ്റ്റാന്‍ലി, ബെന്നി പാപ്പച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?