Follow Us On

10

January

2025

Friday

പ്രാര്‍ത്ഥനയുടെയും പഠനത്തിന്റെയും നിറവില്‍ സീറോമലബാര്‍ അസംബ്ലി

പ്രാര്‍ത്ഥനയുടെയും പഠനത്തിന്റെയും നിറവില്‍ സീറോമലബാര്‍ അസംബ്ലി
പാലാ: അഞ്ച് ദശലക്ഷം സിറോമലബാര്‍ സഭാതനയരുടെ  പ്രതിനിധികള്‍ കൂട്ടായ പ്രാര്‍ത്ഥനയുടെയും   പഠനത്തിന്റെയും നിറവില്‍ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ അസംബ്ലി രണ്ട് ദിനങ്ങള്‍ പിന്നിട്ടു. ബിഷപ്പുമാരും വൈദികരും സമര്‍പ്പിതരും അല്മായരുമടക്കം 348 അംഗങ്ങള്‍ പങ്കെടുക്കുന്ന അസംബ്ലിയുടെ രണ്ടാംദിനം ഔദ്യോഗിക ഉദ്ഘാടനത്തോടെ ആരംഭിച്ചു.  ഉദ്ഘാടകനായി എത്തിയ ഇന്ത്യയുടെ അപ്പോസ്‌തോലിക്ക് ന്യുണ്‍ഷോ  ആര്‍ച്ചുബിഷപ് ഡോ. ലിയോപോള്‍ദോ ജിറെല്ലിയുടെ സാന്നിധ്യവും വാക്കുകളും ആവേശത്തോടെയാണ്  അംഗങ്ങള്‍ ഏറ്റുവാങ്ങിയത്.
മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു.  കാലോചിതമായ സഭാനവീകരണമെന്ന വിഷയത്തിലൂന്നി സീറോമലബാ ര്‍സഭയിലെ വിശ്വാസപരിശീലന നവീകരണം, സുവിശേഷ പ്രഘോഷണത്തില്‍ അല്മായരുടെ സജീവ പങ്കാളിത്തം എന്നീവിഷയങ്ങളില്‍  നടന്ന പ്രബന്ധാവതരണങ്ങള്‍ രണ്ടാം ദിനത്തില്‍ ഏറെ ചിന്തകള്‍ക്കും പഠനത്തിനും ചര്‍ച്ചകള്‍ക്കും വഴിതുറന്നു.
ഫാ. സെബാസ്റ്റ്യന്‍ ചാലക്കല്‍, ഫാ. തോമസ് മേല്‍വെട്ടത്ത്, ഡോ. പി.സി അനിയന്‍കുഞ്ഞ്, ഫാ. മാത്യു വാഴയില്‍,  പ്രഫ. കെ.എം ഫ്രാന്‍സിസ്, റവ.ഡോ. സിബിച്ചന്‍ ഒറ്റപ്പുരയ്ക്കല്‍, ഫാ. ജോമോന്‍ അയ്യങ്കനാല്‍ എംഎസ്ടി, ഡോ.കൊച്ചുറാണി ജോസഫ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. പൊതുചര്‍ച്ചയില്‍ കാഞ്ഞിരപ്പിള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍, ഡോ. ജോസ് തോമസ് എന്നിവര്‍ മേഡറേറ്റര്‍മാരായി.
മേജര്‍ ആര്‍ച്ചുബിഷപ്പായി ഒരു വ്യാഴവട്ടക്കാലം സഭയെ നയിച്ച കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കുള്ള ആദരവ് ഏറെ ഹൃദ്യമായി. മാര്‍ ആലഞ്ചേരിയുടെ നേതൃത്വശുശ്രൂഷയുടെ കാലയളവില്‍ സഭയ്ക്കുണ്ടായ വളര്‍ച്ചയെ വ്യക്തമാക്കുന്ന വീഡിയോ പ്രദര്‍ശനം നടത്തി. അസംബ്ലി രണ്ട് ദിനങ്ങള്‍ പിന്നിടുമ്പോള്‍ ആതിഥേയ രൂപതയുടെ സംഘാടക മികവ് ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്തു.
രാമപുരം മാര്‍ അഗസ്തിനോസ് കോളേജ്, അന്തീനാട് ശാന്തിനിലയം സ്‌പെഷ്യല്‍ സ്‌കൂള്‍, കടപ്ലാമറ്റം മാരിമാതാ പബ്ലിക് സ്‌കൂള്‍, അരുണാപുരം സെന്റ് തോമസ് ഇടവക എന്നീ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച കലാ സന്ധ്യയോടെയാണ് രണ്ടാംദിനം സമാപിച്ചത്.
മൂന്നാംദിനമായ ഇന്നു രാവിലെ (ഓഗസ്റ്റ് 24) 6.30ന് ഉജ്ജെയ്ന്‍ രൂപതാധ്യക്ഷന്‍ മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, ബിജ്നോര്‍ രൂപതാധ്യക്ഷന്‍ മാര്‍ വിന്‍സെന്റ് നെല്ലായിപറമ്പില്‍, ഫാ. പോളി പയ്യപ്പള്ളി, ഫാ. തോമസ് വടക്കുംകര സിഎംഐ, ഫാ സെബാസ്റ്റ്യന്‍ പന്തല്ലൂപറമ്പില്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ ഹിന്ദിയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?