തൃശൂര്‍: ജനിതക ചികില്‍സാ രീതികള്‍ക്കു നേതൃത്വം നല്‍കുന്ന ‘ഓമിക്സ്’ വിദഗ്ധരുടെ സംഗമം തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജില്‍ നടന്നു. തിരുവനന്തപുരം ഐഐഎസ്ഇആര്‍ ഡയറക്ടര്‍ ഡോ. ജെ.എന്‍. മൂര്‍ത്തി സംഗമം ഉദ്ഘാടനം ചെയ്തു.
ലോകമെങ്ങും ജനിതക ചികില്‍സാരീതിയിലേക്കു ചുവടുവയ്ക്കുമ്പോള്‍ ഇന്ത്യയിലും ആ ദിശയില്‍ സുപ്രധാന ഗവേഷണങ്ങളും ചികില്‍സാ രീതികളും പിന്തുടര്‍ന്നാലേ ജനങ്ങളുടെ ആരോഗ്യ സംരക്ഷണം ഫലപ്രദമാകൂ എന്ന് ഡോ. ജെ.എന്‍. മൂര്‍ത്തി പറഞ്ഞു.
കേന്ദ്ര ആയുഷ് മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. ശ്രീകാന്ത് നാരായണം മുഖ്യാതിഥിയായിരുന്നു. ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ഫാ. റെന്നി മുണ്ടന്‍കുരിയന്‍ അധ്യക്ഷത വഹിച്ചു. സമ്മേളനത്തിലെ പ്രബന്ധങ്ങളുടെ സമാഹാര ഗ്രന്ഥം ഡോ. മൂര്‍ത്തി പ്രകാശനം ചെയ്തു. ജുബിലി ഗവേഷണ കേന്ദ്രത്തില്‍ ആരംഭിക്കുന്ന ആയുര്‍ ബയോളജി സെന്റര്‍ ഡോ. ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു.
ജൂബിലി അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. പോള്‍ ചാലിശേരി, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. ബെന്നി ജോസഫ് നീലങ്കാവില്‍, ഡയറക്ടര്‍ ഓഫ് റിസേര്‍ച്ച് ഡോ. ഡി.എം. വാസുദേവന്‍, റിസേര്‍ച്ച് കോ-ഓഡിനേറ്റര്‍ ഡോ. പി.ആര്‍. വര്‍ഗീസ്, പ്രിന്‍സിപ്പല്‍ ഡോ. പ്രവീണ്‍ലാല്‍, സിസ്റ്റര്‍ ഡൊണേറ്റ എന്നിവര്‍ പ്രസംഗിച്ചു.
ജൂബിലി ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മദര്‍ തെരേസ കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന സംഗമത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ നൂറോളം സ്ഥാപങ്ങളില്‍നിന്ന് ഇരുന്നൂറ്റമ്പതിലേറെ പ്രതിനിധികള്‍ പങ്കെടുത്തു.
Leave a Comment
Your email address will not be published. Required fields are marked with *